ജ്യോതി ബസുവിന്റെ റെക്കോഡ് പഴങ്കഥ, കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നയാള്‍ എന്ന പദവി ഇനി ചാംലിങ്ങിന്

ജ്യോതി ബസുവിന്റെ റെക്കോഡ് പഴങ്കഥ, കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നയാള്‍ എന്ന പദവി ഇനി ചാംലിങ്ങിന്
ജ്യോതി ബസുവിന്റെ റെക്കോഡ് പഴങ്കഥ, കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നയാള്‍ എന്ന പദവി ഇനി ചാംലിങ്ങിന്

ഗുവാഹതി: രാജ്യത്ത് ഏറ്റവുമധികം കാലം മുഖ്യമന്ത്രിപദത്തിലിരുന്നയാള്‍ എന്ന പദവി ഇനി സിക്കിം മുഖ്യമന്ത്രിയും സിക്കിം ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ പവന്‍ കുമാര്‍ ചാംലിങ്ങിന്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ജ്യോതി ബസുവിന്റെ റെക്കോഡാണ് ചാംലിങ്ങ് മറികടന്നത്.

ഇരുപത്തി മുന്നു വര്‍ഷമാണ് ജ്യോതി ബസു തുടര്‍ച്ചയായി ബംഗാള്‍ മുഖ്യമന്ത്രിപദവിയില്‍ ഇരുന്നത്. 1977 ജൂണ്‍ 21 മുതല്‍ 2000 നവംബര്‍ ആറു വരെയായിരുന്നു ജ്യോതി ബസുവിന്റെ ഭരണകാലം. തുടര്‍ന്ന് അനാരോഗ്യം മൂലം അദ്ദേഹം പദവി ഒഴിയുകയായിരുന്നു. 1994 ഡിസംബര്‍ 12ന് അധികാരത്തിലേറിയ ചാംലിങ് ഇന്നലെ ഇരുപത്തി നാലു വര്‍ഷം പൂര്‍ത്തിയാക്കി. 

1973ല്‍ രാഷ്ട്രീയത്തിലെത്തിയ പവന്‍ കുമാര്‍ ചാംലിങ് 1985ല്‍ ആണ് ആദ്യമായി നിയമസഭയില്‍ അംഗമായത്. 1993ല്‍ സിക്കിം ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപിച്ചു. തൊട്ടടുത്ത വര്‍ഷം ഭരണത്തിലെത്തുകയും ചെയ്തു. 

ഇ്‌പ്പോഴത്തെ സിക്കിം അസംബ്ലിയില്‍ ആകെയുള്ള 32 സീറ്റില്‍ 29 പേരും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളാണ്. പ്രതിപക്ഷമായ സിക്കിം ക്രാന്തികാരി മോര്‍ച്ചയ്ക്ക് രണ്ട് അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്ര എംഎല്‍എ ചാംലിങ്ങി്‌ന്റെ സഹോദരനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com