ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ചതിന് യുവാക്കള്‍ക്ക് നേരെ പൊലീസുകാരന്റെ ഷൂ ഏറ്

പൊലീസിനെ കണ്ടപ്പോള്‍ ഇവര്‍ ബൈക്ക് നിര്‍ത്താതെ വാഹനം ഓടിച്ച് പോവുകയായിരുന്നു. ഇതിനിടയിലാണ് കോണ്‍സ്റ്റബിള്‍ ഷൂ ഊരിയെടുത്ത് യുവാക്കള്‍ക്ക് നേരെ എറിഞ്ഞത്.
ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ചതിന് യുവാക്കള്‍ക്ക് നേരെ പൊലീസുകാരന്റെ ഷൂ ഏറ്

ബെംഗളൂരു: ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാക്കള്‍ക്കു നേരെ ഷൂ എറിഞ്ഞ  ട്രാഫിക് പൊലീസുകാരനെ പൊലീസ് സസ്‌പെന്‍ഡ് ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ യുവാക്കള്‍ വരുന്നതു കണ്ട ട്രാഫിക് പൊലീസുകാരന്‍ കാലില്‍ കിടന്ന ഷൂ ഊരിയെടുത്ത് യുവാള്‍ക്കുനേരെ എറിയുകയായിരുന്നു. ആ സമയം അതുവഴി പോയ കാര്‍ യാത്രക്കാരന്‍ ഇത് ഷൂട്ട് ചെയ്യുകയും ആ വീഡിയോ വൈറല്‍ ആവുകയും ചെയ്തു.

വാഹന പരിശോധന നടത്തുകയായിരുന്ന ജലഹളളി ട്രാഫിക് പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെയും കോണ്‍സ്റ്റബിളിന്റെയും മുന്നിലേക്ക് രണ്ട് യുവാക്കള്‍ ബൈക്കോടിച്ച് വരികയായിരുന്നു. ഇവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. പൊലീസിനെ കണ്ടപ്പോള്‍ ഇവര്‍ ബൈക്ക് നിര്‍ത്താതെ വാഹനം ഓടിച്ച് പോവുകയായിരുന്നു. ഇതിനിടയിലാണ് കോണ്‍സ്റ്റബിള്‍ ഷൂ ഊരിയെടുത്ത് യുവാക്കള്‍ക്ക് നേരെ എറിഞ്ഞത്.

ഈ സമയത്ത് അതുവഴി പോയ കാര്‍ യാത്രക്കാരന്‍ സംഭവം ഷൂട്ട് ചെയ്ത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. റിഷഭ് ചാറ്റര്‍ജി എന്ന പേരിലുളള യൂട്യൂബ് അക്കൗണ്ട് വഴിയാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 10ന് അപ് ലോഡ് ചെയ്ത ഈ വീഡിയോ വൈറലാകുന്നത് ഇപ്പോഴാണ്. കോണ്‍സ്റ്റബിളിനെതിരെ യുവാക്കള്‍ പരാതി നല്‍കിയിരുന്നില്ല. പക്ഷേ വീഡിയോ വൈറലായതോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com