സൂചി വിഴുങ്ങിയതല്ലെന്ന് ഡോക്ടര്‍മാര്‍; പതിനാലുകാരിയുടെ തൊണ്ടയില്‍ നിന്നും കണ്ടെടുത്തത് ഒന്‍പത് സൂചികള്‍; പ്രതികരിക്കാതെ മാതാപിതാക്കള്‍

സൂചി വിഴുങ്ങിയതല്ലെന്ന് ഡോക്ടര്‍മാര്‍; പതിനാലുകാരിയുടെ തൊണ്ടയില്‍ നിന്നും കണ്ടെടുത്തത് ഒന്‍പത് സൂചികള്‍; പ്രതികരിക്കാതെ മാതാപിതാക്കള്‍

കഴുത്തിലെ പേശികളില്‍ തങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു സൂചികള്‍. ഇവ അന്നനാളത്തില്‍ തറച്ചുകയറാത്തതിനാല്‍ വലിയ അപകടം ഒഴിവായെന്നും ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത:  തൊണ്ടവേദനയുമായി ആശുപത്രിയിലെത്തിയ പതിന്നാലുകാരിയുടെ തൊണ്ടയില്‍ നിന്നും ഡോക്ടര്‍മാര്‍ കണ്ടെടുത്തത് ഒന്‍പത് സൂചികള്‍. തൊണ്ടയില്‍ കുത്തിയിറക്കിയ നിലയിലാണ് സൂചികള്‍ കണ്ടെത്തിയത്. നാലുമണിക്കൂറിലേറെ സമയം എടുത്താണ് ഈ സൂചികള്‍ ഡോക്ടര്‍മാര്‍ മാറ്റിയത്

സൂചികള്‍ എങ്ങനെ കുട്ടിയുടെ തൊണ്ടയിലെത്തിയെന്ന് വ്യക്തമല്ല. സൂചികള്‍ വിഴുങ്ങിയതല്ലെന്നും പുറത്തുനിന്നും കുത്തിയിറക്കിയതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

കഴുത്തിലെ പേശികളില്‍ തങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു സൂചികള്‍. ഇവ അന്നനാളത്തില്‍ തറച്ചുകയറാത്തതിനാല്‍ വലിയ അപകടം ഒഴിവായെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കുട്ടിയുടെ മാതാപിതാക്കള്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. തൊണ്ടവേദനയെത്തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് എക്‌സ് റേ എടുത്തപ്പോഴാണ് സൂചികള്‍ ശ്രദ്ധയില്‍പ്പെട്ടത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് അയല്‍വാസികളുടെ ആരോപണം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുട്ടിയുടെ സഹോദരന്‍ മരിച്ചിരുന്നു. പിന്നാലെ മാതാപിതാക്കള്‍ ദത്തെടുത്ത പെണ്‍കുട്ടിയും മരിച്ചു. ഈ രണ്ട് സംഭവങ്ങള്‍ പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്തിയെന്ന് അയല്‍വാസികള്‍ പറയുന്നു.

നിരാശയിലായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ മന്ത്രവാദിയെ കാണിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു.  കുട്ടിയുടെ മാതാപിതാക്കള്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com