വന്‍ സ്‌ഫോടക വസ്തുക്കളുമായി ഗോ രക്ഷാ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വന്‍ സ്‌ഫോടക വസ്തുക്കളുമായി ഗോ രക്ഷാ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സ്‌ഫോടക വസ്തുക്കളുമായി ഹിന്ദു ഗോവംശ് രക്ഷാ സമിതി അംഗത്തെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന പിടികൂടി

മുംബൈ: സ്‌ഫോടക വസ്തുക്കളുമായി ഹിന്ദു ഗോവംശ് രക്ഷാ സമിതി അംഗത്തെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന പിടികൂടി. വൈഭവ് റാവുത്തിനെയാണ് വന്‍ സ്‌ഫോടക ശേഖരങ്ങളുമായി അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം രാത്രി പല്‍ഗാര്‍ ജില്ലയിലെ നല്ലസോപരയിലെ സ്വന്തം വസതിയില്‍ നിന്നാണ് വൈഭവിനെ ഭീകരവിരുദ്ധ സേന പിടികൂടിയത്. ബോംബ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മാരക സ്‌ഫോടക വസ്തുക്കള്‍ ഇയാളുടെ വസതിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ചില പ്രസിദ്ധീകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

അതേസമയം നടപടിയെ എതിര്‍ത്ത് ഹിന്ദുത്വ പ്രവര്‍ത്തകര്‍ രംഗത്തെത്തി. സംഘടനാ പ്രവര്‍ത്തകരെ അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുകയാണെന്ന് ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com