പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു 

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ലോധി റോഡ് ശ്മശാനത്തില്‍ നടക്കും
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു 

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ലോധി റോഡ് ശ്മശാനത്തില്‍ നടക്കും. 

നയതന്ത്ര വിദഗ്ധന്‍, എഴുത്തുക്കാരന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. മലയാളം അടക്കമുള്ള 16ഓളം ഭാഷകളിലേക്ക് അദ്ദേഹം തയ്യാറാക്കിയ കോളങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 

പത്രപ്രവര്‍ത്തകന്‍, ഗ്രേറ്റ് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, രാജ്യസഭാംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം നയ്യര്‍ കാഴ്ചവെച്ചിട്ടുണ്ട്. 'അന്‍ജാം' എന്ന ഉര്‍ദു പത്രത്തില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനങ്ങളുടെ തുടക്കം. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം അക്കലങ്ങളില്‍ തയ്യാറാക്കിയ ഭരണകൂടവിരുദ്ധ റിപ്പോര്‍ട്ടുകളിലൂടെയാണ് പ്രശസ്തനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com