വാജ്‌പേയിയുടെ മരണം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു; ബിജെപി നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി അനന്തരവള്‍ 

മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന നേതാവുമായ അടല്‍ബീഹാരി വാജ്‌പേയിയുടെ മരണം ബിജെപി രാഷ്ട്രീയവത്ക്കരിക്കുന്നു എന്ന ആരോപണവുമായി അനന്തരവള്‍.
വാജ്‌പേയിയുടെ മരണം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു; ബിജെപി നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി അനന്തരവള്‍ 

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന നേതാവുമായ അടല്‍ബീഹാരി വാജ്‌പേയിയുടെ മരണം ബിജെപി രാഷ്ട്രീയവത്ക്കരിക്കുന്നു എന്ന ആരോപണവുമായി അനന്തരവള്‍. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വാജ്‌പേയിയുടെ പേര് ബിജെപി നേതൃത്വം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതായി അനന്തരവള്‍ കരുണ ശുക്ല ആരോപിക്കുന്നു. ബിജെപി കേന്ദ്രനേതൃത്വത്തിനും ബിജെപി ചത്തീസ്ഗഡ് ഘടകത്തിനും എതിരെ പോര്‍മുഖം തുറന്നിരിക്കുകയാണ് കരുണ ശുക്ല.

ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് വാജ്‌പേയി അന്തരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നീണ്ടക്കാലം വീട്ടില്‍ തന്നെ വിശ്രമജീവിതം നയിച്ചിരുന്ന വാജ്‌പേയിയുടെ ചിതാഭസ്മം രാജ്യത്തെമ്പാടുമുളള നദികളില്‍ നിമഞ്ജനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് ചിതാഭസ്മം അടങ്ങിയ കലശങ്ങള്‍ കൈമാറിയാണ് ഇത് നിര്‍വഹിച്ചത്.  ഇതിന് പിന്നാലെയാണ് കരുണ ശുക്ല ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തുവന്നത്. ചത്തീസ്ഗഡ് സംസ്ഥാനം രൂപീകരിച്ചത് വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്താണ്. ഇത് ചത്തീസ്ഗഡ് സംസ്ഥാനത്തിലേക്ക് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. 

വാജ്‌പേയിയുടെ പാരമ്പര്യം അവകാശപ്പെട്ടു ബിജെപി വ്യാപക പ്രചാരണം നടത്തുകയാണ്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാണിച്ച് രൂക്ഷ വിമര്‍ശനമാണ് കരുണ ശുക്ല ഉന്നയിക്കുന്നത്.വാജ്‌പേയിയുടെ പാരമ്പര്യം അവകാശപ്പെട്ടു ബിജെപി വ്യാപക പ്രചാരണം നടത്തുകയാണ്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാണിച്ച് രൂക്ഷ വിമര്‍ശനമാണ് കരുണ ശുക്ല ഉന്നയിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com