ഇന്ത്യയില്‍ അഹിംസ ഇറച്ചി പുറത്തിറക്കും, ഇത് വിപ്ലവം സൃഷ്ടിക്കുമെന്ന മനേക ഗാന്ധി

മൃഗങ്ങളുടെ കോശങ്ങള്‍ ഉപയോഗിച്ച് ലാബുകളില്‍ നിര്‍മ്മിക്കുന്ന അഹിംസ ഇറച്ചി, വൈദ്യുതിക്കും കമ്പ്യൂട്ടറിനും പിന്നാലെ മറ്റൊരു വിപ്ലവകരമായ കണ്ടുപിടിത്തമായിരിക്കും എന്ന് മനേക ഗാന്ധി
ഇന്ത്യയില്‍ അഹിംസ ഇറച്ചി പുറത്തിറക്കും, ഇത് വിപ്ലവം സൃഷ്ടിക്കുമെന്ന മനേക ഗാന്ധി

ന്യൂഡല്‍ഹി: അഹിംസാ ഇറച്ചി(ക്ലീന്‍മീറ്റ്) രാജ്യത്ത് പുറത്തിറക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. മൃഗങ്ങളുടെ കോശങ്ങള്‍ ഉപയോഗിച്ച് ലാബുകളില്‍ നിര്‍മ്മിക്കുന്ന അഹിംസ ഇറച്ചി, വൈദ്യുതിക്കും കമ്പ്യൂട്ടറിനും പിന്നാലെ മറ്റൊരു വിപ്ലവകരമായ കണ്ടുപിടിത്തമായിരിക്കും എന്ന് മനേക ഗാന്ധി പറഞ്ഞു. 

ജനങ്ങളില്‍ 66 ശതമാനവും ക്ലീന്‍ മീറ്റ് ളിക്കാന്‍ തയ്യാറാണെന്ന് സര്‍വെകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ക്ലീന്‍മീറ്റ് ടെക്‌നോളജിയില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ നിരവധി കമ്പനികളും തയ്യാറായിട്ടുണ്ട്. മൃഗങ്ങളെ അറക്കുന്നതിന് പകരം ലാബുകളില്‍ മൃഗങ്ങളുടെ കോശങ്ങള്ഡ ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് ക്ലീന്‍ മീറ്റെന്നും മന്ത്രി പറഞ്ഞു. 

ഫ്യൂച്ചന്‍ ഓഫ് പ്രൊട്ടീന്‍ ഫുഡ് ടെക് റെവല്യൂഷന്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു മനേക ഗാന്ധിയുടെ പ്രതികരണം. 46 ശതമാനം പേര്‍ അഹിംസ ഇറച്ചി സ്ഥിരായി വാങ്ങാന്‍ തയ്യാറാണെന്ന് മന്ത്രി അവകാശപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com