പ്രളയ ദുരിതം; കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​നം പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി സെ​പ്റ്റം​ബ​ര്‍ 10 വ​രെ നീ​ട്ടി

പ്രളയ ദുരിതം കണക്കിലെടുത്ത് കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​നം പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി സു​പ്രീം​ കോ​ട​തി സെ​പ്റ്റം​ബ​ര്‍ 10 വ​രെ നീ​ട്ടി
പ്രളയ ദുരിതം; കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​നം പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി സെ​പ്റ്റം​ബ​ര്‍ 10 വ​രെ നീ​ട്ടി

ന്യൂ​ഡ​ല്‍​ഹി: പ്രളയ ദുരിതം കണക്കിലെടുത്ത് കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​നം പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി സു​പ്രീം​ കോ​ട​തി സെ​പ്റ്റം​ബ​ര്‍ 10 വ​രെ നീ​ട്ടി. മെ​ഡി​ക്ക​ല്‍ കൗ​ണ്‍സ​ലിങി​ന്‍റെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​നു​മു​ള്ള അ​വ​സാ​ന തീ​യ​തി നീ​ട്ട​ണമെന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​നം സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. ഈ ​ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 31ല്‍ ​നി​ന്ന് സെ​പ്റ്റം​ബ​ര്‍ 15 ലേ​ക്കു നീ​ട്ട​ണ​മെ​ന്നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം.

പ്ര​ള​യം മൂ​ലം കൗ​ണ്‍സ​ലിങി​നും പ്ര​വേ​ശ​ന​ത്തി​നും അ​ര്‍​ഹ​രാ​യ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്. നേ​ര​ത്തേ നി​ശ്ച​യി​ച്ച സ​മ​യ​ത്ത് ഇ​വ​ര്‍​ക്ക് ന​ട​പ​ടി​ക​ള്‍​ക്കാ​യി എ​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും അ​തു​കൊ​ണ്ട് തീ​യ​തി നീ​ട്ട​ണ​മെ​ന്നു​മാ​ണ് കേരളത്തിനായി വാദിച്ച അഭിഭാഷകൻ വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com