വിവാഹ മോചന അപ്പീല്‍ നിലനില്‍ക്കെ നടക്കുന്ന രണ്ടാം വിവാഹം സാധു: സുപ്രിം കോടതി

വിവാഹ മോചന അപ്പീല്‍ നിലനില്‍ക്കെ നടക്കുന്ന രണ്ടാം വിവാഹം സാധു: സുപ്രിം കോടതി
വിവാഹ മോചന അപ്പീല്‍ നിലനില്‍ക്കെ നടക്കുന്ന രണ്ടാം വിവാഹം സാധു: സുപ്രിം കോടതി

ന്യൂഡല്‍ഹി: വിവാഹ മോചനവുമായി ബന്ധപ്പെട്ട അപ്പീല്‍ നിലനില്‍ക്കെ നടക്കുന്ന രണ്ടാം വിവാഹം അസാധുവായി കാണാനാവില്ലെന്ന് സുപ്രിം കോടതി. ഉഭയകക്ഷി സമ്മതത്തിലൂടെയാണ് വിവാഹ മോചനം നടന്നതെങ്കില്‍ അതില്‍ അപ്പീല്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പുനര്‍വിവാഹം സാധുവാണെന്ന് കോടതി വ്യക്തമാക്കി.

വിവാഹ മോചനവുമായി ബന്ധപ്പെട്ട അപ്പീല്‍ ഹര്‍ജിയില്‍ അന്തിമമായി തീര്‍പ്പുകല്‍പിച്ചില്ലെങ്കില്‍ പോലും, ആദ്യവിവാഹത്തിലെ പങ്കാളികള്‍ ഉഭയകക്ഷി സമ്മതപ്രകാരം വേര്‍പിരിഞ്ഞ ശേഷമെങ്കില്‍ രണ്ടാം വിവാഹം സാധുവാണ്. എന്നാല്‍, അപ്പീല്‍ കോടതിയുടെ ഉത്തരവു വന്നശേഷമേ വിവാഹമോചനം പൂര്‍ണമാകൂവെന്ന് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, എല്‍ നാഗേശ്വര്‍ റാവു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ആദ്യഭാര്യയില്‍നിന്നു നിയമപരമായി വിവാഹമോചനം ലഭിക്കുന്നതിനു മുന്‍പാണു ഭര്‍ത്താവ് തന്നെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി രണ്ടാം ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ സുപ്രധാന വിധി. അപ്പീല്‍ തീര്‍പ്പായില്ലെങ്കിലും രണ്ടാം വിവാഹത്തിനു മുന്‍പ് ഭര്‍ത്താവ് ആദ്യഭാര്യയുമായി ഒത്തുതീര്‍പ്പിലെത്തിയതായും അപ്പീല്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതായും കോടതി ചൂണ്ടിക്കാട്ടി.

ആദ്യഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തുന്നതു സംബന്ധിച്ചു ഹിന്ദു വിവാഹനിയമപ്രകാരം കുടുംബകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഭര്‍ത്താവു നല്‍കിയ അപ്പീലില്‍, കോടതി തീര്‍പ്പുകല്‍പിക്കുന്നതിനു മുന്‍പാണു തന്നെ വിവാഹം ചെയ്തതെന്നായിരുന്നു ഹര്‍ജി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com