'ഫെമിനിസത്തില്‍നിന്നു ഭാര്യമാരെ രക്ഷിക്കേണമേ' ; ഗംഗാസ്‌നാനം നടത്തി ഭര്‍ത്താക്കന്മാര്‍

'ഫെമിനിസത്തില്‍നിന്നു ഭാര്യമാരെ രക്ഷിക്കേണമേ' ; ഗംഗാസ്‌നാനം നടത്തി ഭര്‍ത്താക്കന്മാര്‍
'ഫെമിനിസത്തില്‍നിന്നു ഭാര്യമാരെ രക്ഷിക്കേണമേ' ; ഗംഗാസ്‌നാനം നടത്തി ഭര്‍ത്താക്കന്മാര്‍

വിഷം വമിക്കുന്ന ഫെമിനിസത്തില്‍നിന്ന് ഭാര്യമാര്‍ക്കു രക്ഷനേടാന്‍ ഗംഗാസ്‌നാനം ചെയ്ത് 150 പുരുഷന്മാര്‍. സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായാണ്, ഫെമിനിനസത്തിനെതിരെ ഭര്‍ത്താക്കന്മാര്‍ ഗംഗയില്‍ കുളിച്ചത്. പുരുഷന്മാരെയും കുടുംബങ്ങളെയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍.

വിഷം വമിക്കുന്ന ഫെമിനിനസം കുടുംബങ്ങളെ തകര്‍ക്കുകയാണെന്നാണ് ചടങ്ങില്‍ പങ്കെടുത്തവര്‍ പറയുന്നത്.  'മൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിപോലും ഇവിടെ പ്രത്യേക മന്ത്രാലയമുണ്ട്. പക്ഷെ പുരുഷന്മാരുടെ സംരക്ഷണത്തിനായി ഒരു വകുപ്പുപോലുമില്ല. മൃഗങ്ങളെക്കാള്‍ മോശമായിട്ടാണോ പുരുഷന്മാരെ പരിഗണിക്കേണ്ടത്?'' അവര്‍ ചോദിക്കുന്നു.

രാജ്യത്ത് പുരുഷനായി ജനിക്കുന്നത് എന്തോ കുറ്റകൃത്യമായാണ് കണക്കാക്കുന്നതെന്നും നിയമങ്ങളെല്ലാം പുരുഷന്മാര്‍ക്ക് എതിരാണെന്നും 92,000 ഭര്‍ത്താക്കന്മാരാണ് രാജ്യത്ത് ഒരു വര്‍ഷം ഭാര്യമാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നതെന്നും മറുവശത്ത് 24,000 ഭാര്യമാര്‍ മാത്രമാണ് പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്നതെന്നും സംഘടനയുടെ പ്രവര്‍ത്തകര്‍ പറയുന്നു.

വിവാഹബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജീവിച്ചിരിക്കുന്ന ഭാര്യമാര്‍ക്ക് അന്ത്യകര്‍മങ്ങളും വിവാഹബന്ധത്തിലെ കയ്പ്പുള്ള ഓര്‍മകള്‍ മറക്കാന്‍ പിശാചിനി മുക്തി പൂജയും നടത്തിയാണ് ഇവര്‍ മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com