ന്യൂഡല്‍ഹി: ഇന്ത്യയുടെ എഴുപതാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംപോസ മുഖ്യാതിഥിയായെത്തും. അര്‍ജന്റീനിയന്‍ നഗരം ബുവാനോസ് അരീസില്‍ വെച്ച് നടക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റിന് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്.
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തുവാനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണ് സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റിനെ ഇന്ത്യ ക്ഷണിച്ചിരിക്കുന്നത്. ഈ വര്‍ഷം പത്ത് ആസിയാന്‍ രാജ്യങ്ങളുടെ തലവന്മാരെയായിരുന്നു ഇന്ത്യ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ