മുകളില്‍ കടുവയുണ്ട്‌, ഹിമാലയന്‍ യാത്രികര്‍ ജാഗ്രതൈ; ഹിമാലയ പര്‍വതനിരയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച് ഗവേഷകര്‍

ഹിമാലയ പര്‍വ്വതകളില്‍ 3600 മീറ്റര്‍ ഉയരത്തില്‍ വരെ കടുവകള്‍ എത്തിയിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്
മുകളില്‍ കടുവയുണ്ട്‌, ഹിമാലയന്‍ യാത്രികര്‍ ജാഗ്രതൈ; ഹിമാലയ പര്‍വതനിരയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച് ഗവേഷകര്‍

ന്യൂഡല്‍ഹി; ഹിമാലയ പര്‍വതനിരകളില്‍ കടുവകളെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാല്‍ ഇത് ഉറപ്പിക്കാന്‍ ഇതുവരെ ഗവേഷകര്‍ക്ക് ആയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഹിമാലയത്തിലെ കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ് ഗവേഷകര്‍. നീണ്ടനാളത്തെ ഗവേഷണത്തിനൊടുവിലാണ് കണ്ടുപിടുത്തു. 

ഹിമാലയ പര്‍വ്വതകളില്‍ 3600 മീറ്റര്‍ ഉയരത്തില്‍ വരെ കടുവകള്‍ എത്തിയിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പര്‍വ്വതനിരകളുടെ കിഴക്കാന്‍ ഭാഗത്തായാണ് കടുവകളുടെ സാന്നിധ്യം ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. പതിനന്നോളം കടുവകളെയാണ് ഗവേഷകര്‍ ഈ മേഖലയില്‍ കണ്ടെത്തിത്. 2015 മുതല്‍ 2017 വരെയുള്ള രണ്ട് വര്‍ഷത്തിലാണ് ഗവേഷണം നടന്നത്. 
 
കിഴക്കന്‍ ഹിമാലയത്തിലെ അതീവലോലപ്രദേശമായ മിഷ്മി ഹില്‍സിലെ കടുവയുടെ ചിത്രം സഹിതമാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3630 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം. മഞ്ഞിലൂടെ  നീങ്ങുന്ന കടുവയുടെ ചിത്രം അടക്കമു ള്ള അയച്ചചത്. ഗവേഷണത്തിന്റെ ഭാഗമായി ആകെ 108 ക്യാമറകളാണ് അരുണ്‍ചാല്‍ പ്രദേശിലെ ഹിമലായനിരകളിലായി സ്ഥാപിച്ചത്. ദിബാംഗ് ദേശീയോദ്യാനത്തിലടക്കം കടുവകളെ കണ്ടെത്തിയെങ്കിലും ഈ പ്രദേശങ്ങളൊന്നും ടൈഗര്‍ റിസര്‍വ് മേഖലയല്ല. 
 
2012ല്‍ ദിബാംഗ് ദേശീയോദ്യാനത്തില്‍ രണ്ട് കടുവക്കുട്ടികളെ കണ്ടെത്തിയതോടെയാണ് ഹിമാലയമലനിരകളില്‍ കടുവകളുണ്ടെന്ന വിവരം പുറത്തു വരുന്നത്. ഇതേ തുടര്‍ന്ന് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും ചേര്‍ന്ന് മുഴുവന്‍സമയ പഠനം ആരംഭിക്കുകയായിരുന്നു. 4149 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ദിബാംഗ് ദേശീയോദ്യാനത്തിലെ 336 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്ത് മാത്രമാണ് ഗവേഷണവും പഠനവും നടത്തിയത്. ഈ മേഖലയില്‍ തന്നെ പതിനൊന്നോളം കടുവകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com