ന്യൂഡല്‍ഹി: ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2019 മാര്‍ച്ച് 31 വരെ ധനമന്ത്രാലയം നീട്ടി. 2017 -18 സാമ്പത്തിക വര്‍ഷത്തിലെ ക്രയവിക്രയങ്ങള്‍, ഇന്‍പുട്ട് ടാക്സ് ക്രഡിറ്റ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള ജിഎസ്ടിആര്‍ -9, ജിഎസ്ടിആര്‍-9സി റിട്ടേണ്‍ ഫോമുകള്‍ സമര്‍പ്പിക്കേണ്ട തിയ്യതി ഈ മാസം 31 ആയിരുന്നു. ഈ ഫോമുകള്‍ ജിഎസ്ടി പോര്‍ട്ടലില്‍ ഉടന്‍ ലഭ്യമാകും
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ