പ​ബ്ജി കളി പ​രി​ധി വി​ട്ടു; എന്‍ജിനീയറിങ് വി​ദ്യാ​ർ​ഥി​ക​ൾക്ക് ഹോ​സ്റ്റ​ലി​ൽ വിലക്ക്,  നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം 

ഗെ​യിം ക​ളി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെന്നറിയച്ച് സർക്കുലർ ഇറക്കുകയായിരുന്നു ഹോസ്റ്റൽ അധികൃതർ
പ​ബ്ജി കളി പ​രി​ധി വി​ട്ടു; എന്‍ജിനീയറിങ് വി​ദ്യാ​ർ​ഥി​ക​ൾക്ക് ഹോ​സ്റ്റ​ലി​ൽ വിലക്ക്,  നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം 

വെ​ല്ലൂ​ർ: യുവാക്കളുടെ ഹരമായി മാറിയ പുതിയ വീ​ഡി​യോ ഗെ​യിം പ​ബ്ജി കളിക്കുന്നതിന് വി​ദ്യാ​ർ​ഥി​ക​ൾക്ക് വിലക്കേർപ്പെടുത്തി എന്‍ജിനീയറിങ് കോ​ള​ജ് അധികൃതർ.  ത​മി​ഴ്നാ​ട്ടി​ലെ വെ​ല്ലൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (വി​ഐ​ടി) യി​ലെ വിദ്യാർത്ഥികൾക്കാണ് വിലക്ക്. ഹോസ്റ്റലിൽ പബ്ജി കളിക്കുന്ന‌തിനാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. 

കു​ട്ടി​ക​ളു​ടെ ക​ളി പ​രി​ധി വി​ട്ട​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി. ഗെ​യിം ക​ളി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെന്നറിയച്ച് സർക്കുലർ ഇറക്കുകയായിരുന്നു ഹോസ്റ്റൽ അധികൃതർ. ചി​ല വി​ദ്യാ​ർ​ഥി​ക​ൾ പ​ബ്ജി ക​ളി​ക്കു​ന്ന​ത് മ​റ്റു കു​ട്ടി​ക​ൾ​ക്ക് അ​ലോ​സ​രം സൃ​ഷ്ടി​ക്കു​ന്നെ​ന്നും ഇത് ഹോ​സ്റ്റ​ലി​ന്‍റെ അ​ന്ത​രീ​ക്ഷം ന​ശി​പ്പി​ക്കു​ന്നെ​ന്നും സർക്കുലറിൽ പറയുന്നു. ഹോസ്റ്റൽ അധികൃതരുടെ നടപടിയെക്കുറിച്ചുള്ള വിവരങ്ങൾ വിദ്യാർത്ഥികൾ തന്നെയാണ് പുറത്തുവിട്ടത്. ക​ളി വി​ല​ക്കി​യു​ള്ള സ​ർ​ക്കു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും റെ​ഡ്ഡി​റ്റി​ലും ഷെ​യ​ർ ചെ​യ്തു. 

കുട്ടികളിൽ പലരും ഗെ​യിം ക​ളി​ച്ച് ഹോ​സ്റ്റ​ലി​ൽ പ​ക​ൽ ചെ​ല​വ​ഴി​ക്കു​ക​യാ​ണെ​ന്നും പല കുട്ടികളും ​ഗെയിമിന് അടിമകളായി മാറിയെന്ന് മനസിലാക്കിയതിനെത്തുടർന്നാണ് സർക്കുലർ ഇറക്കിയതെന്നും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡൻ പറഞ്ഞു. അധികൃതരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com