ശ്രീഹരിക്കോട്ട: വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്- 7എ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുമാണ് ജിസാറ്റ്- 7എ കുതിച്ചുയർന്നത്. ജിഎസ്എൽവി–എഫ് 11 ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
ഇന്ത്യയുടെ 35-ാമത് വാർത്താ വിനിമയ ഉപഗ്രഹമാണ് ഇത്. ഇന്നലെ ഉച്ചയോടെയാണ് വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗൺ ആരംഭിച്ചത്. 2250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം അടുത്ത എട്ട് വർഷത്തേക്കാണ് രാജ്യത്തിനാവശ്യമായ വിവരങ്ങൾ നൽകുക. വ്യോമസേനയ്ക്കും കരസേനയ്ക്കും വേണ്ട വിവരങ്ങളാവും ജിസാറ്റ്-7എ നൽകുക.
ഈ വര്‍ഷത്തെ ഐഎസ്ആര്‍ഒയുടെ അവസാന ദൗത്യം കൂടിയാണിത്. ചന്ദ്രയാന്‍-2, പിഎസ്എല്‍വി-സി 44 റിമോട്ട് സെന്‍സിങ് സാറ്റലൈറ്റ് വിക്ഷേപണം എന്നിവയാണ് അടുത്തവര്‍ഷം രാജ്യം കാത്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ