ആധാര്‍ വേണമെന്ന് നിര്‍ബന്ധിച്ചാല്‍ ഒരു കോടി വരെ പിഴ: നിയമഭേദഗതി ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു 

എട്ട് വയസ് തികഞ്ഞാല്‍ സ്വയം ആധാറില്‍ നിന്ന് പുറത്തുകടക്കാനും അവസരമൊരുങ്ങുന്ന തരത്തിലാണ് ഭേദഗതി.
ആധാര്‍ വേണമെന്ന് നിര്‍ബന്ധിച്ചാല്‍ ഒരു കോടി വരെ പിഴ: നിയമഭേദഗതി ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു 

ന്യൂഡല്‍ഹി: ഇനി മുതല്‍ ആധാര്‍ തന്നെ തിരിച്ചറിയല്‍ രേഖയായി വേണമെന്ന് നിര്‍ബന്ധിക്കുന്ന ബാങ്കുകള്‍ക്കും ടെലികോം കമ്പനികള്‍ക്കും ഒരുകോടി രൂപ വരെ പിഴയും ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കും. മേല്‍പ്പറയുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ ആധാര്‍ നിയമഭേദഗതി ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ബില്‍ അടുത്ത് തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം.

ആധാര്‍ ഡാറ്റ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാലും ശിക്ഷ ലഭിക്കും. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനും മൊബൈല്‍ കണക്ഷനും പാസ്‌പോര്‍ട്ടോ റേഷന്‍ കാര്‍ഡോ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. ബാങ്കിന്റെ കെവൈസി അപേക്ഷയ്ക്ക് ഉപഭോക്താവിന് വേണമെങ്കില്‍ ആധാര്‍ നമ്പര്‍ ഉപയോഗിക്കാം. 

എട്ട് വയസ് തികഞ്ഞാല്‍ സ്വയം ആധാറില്‍ നിന്ന് പുറത്തുകടക്കാനും അവസരമൊരുങ്ങുന്ന തരത്തിലാണ് ഭേദഗതി. പുതിയ മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാര്‍ കര്‍ശനമാക്കരുതെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ടെലഗ്രാഫ് നിയമം, പണം തട്ടിപ്പ് തടയല്‍ നിയമം എന്നിവയിലാണ് കേന്ദ്രം ഭേദഗതി കൊണ്ടുവന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com