കോണ്‍ഗ്രസിന് തിരിച്ചടി; നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം രണ്ടാഴ്ചയ്ക്കകം ഒഴിയണമെന്ന് ഹൈക്കോടതി

കോണ്‍ഗ്രസ് മുഖപത്രം നാഷ്ണല്‍ ഹെറാള്‍ഡ് കെട്ടിടം കേന്ദ്രസര്‍ക്കാര്‍ ഒഴിപ്പിക്കുന്നതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
കോണ്‍ഗ്രസിന് തിരിച്ചടി; നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം രണ്ടാഴ്ചയ്ക്കകം ഒഴിയണമെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രം നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം കേന്ദ്രസര്‍ക്കാര്‍ ഒഴിപ്പിക്കുന്നതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കെട്ടിടം ഒഴിയണം എന്നാവശ്യപ്പെട്ട് ഒക്ടോബര്‍ മുപ്പതിന് ലാന്റ് ആന്റ് ഡെവല്പമെന്റ് അതോറിറ്റി നോട്ടീസ് നല്‍കിയിരുന്നു. 

ഇത് ശരിവച്ച കോടതി, രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിടം ഒഴിയണമെന്ന് വ്യക്തമാക്കി. പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. പാട്ടവ്യവസ്ഥ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കിയത്. പത്രത്തിന് നല്‍കിയ ഭൂമി വാണിജ്യാവശ്യത്തിന് ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് കീഴിലുള്ള അതോറിറ്റി ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com