രാജീവ്ഗാന്ധിക്ക് നല്‍കിയ ഭാരതരത്‌ന തിരിച്ചെടുക്കണമെന്ന അഭിപ്രായത്തോട് യോജിക്കാനാവില്ല; ആം ആദ്മി എംഎല്‍എ പാര്‍ട്ടി വിട്ടു

രാജീവ്ഗാന്ധിക്ക് നല്‍കിയ ഭാരതരത്‌ന തിരിച്ചെടുക്കണമെന്ന അഭിപ്രായത്തോട് യോജിക്കാനാവില്ല - ആം ആദ്മി എംഎല്‍എ പാര്‍ട്ടി വിട്ടു
രാജീവ്ഗാന്ധിക്ക് നല്‍കിയ ഭാരതരത്‌ന തിരിച്ചെടുക്കണമെന്ന അഭിപ്രായത്തോട് യോജിക്കാനാവില്ല; ആം ആദ്മി എംഎല്‍എ പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് നല്‍കിയ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി നിയമസഭയുടെ പ്രമേയം പാസാക്കിയതിന് പിന്നാലെ ആംആദ്മി എംഎല്‍എ പാര്‍ട്ടി വിട്ടു. അല്‍ക്ക ലാംബയാണ് പാര്‍ട്ടി വിട്ടത്. തിലക് നഗറില്‍നിന്നുള്ള എഎപി അംഗം ജര്‍നയ്ല്‍ സിംഗാണ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്.

രാജ്യത്തിനായി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച നേതാവാണ് രാജീവ് ഗാന്ധി. ഭാരതരത്‌നം തിരിച്ചെടുക്കണമെന്ന പാര്‍ട്ടിയുടെ അഭിപ്രായത്തോട് തനിക്ക്  യോജിപ്പില്ല. ഈ സാഹചര്യത്തിലാണ് താന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നത്. ഇത് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായും അല്‍ക്ക പറഞ്ഞു.

1984ല്‍ സിക്ക് വിരുദ്ധ കലാപം തടയുന്നതില്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണു ഭാരതരത്‌നം തിരിച്ചെടുക്കണമെന്ന പ്രമേയം ആംആദ്മി പാസാക്കിയത്. കലാപത്തില്‍ 2800 പേര്‍ മരിച്ചതായാണ് കണക്ക്.

മരണാനന്തര ബഹുമതിയായി 1991ലാണ് രാജീവ് ഗാന്ധിക്കു പരമോന്നത ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം സമ്മാനിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടശേഷം സിക്ക് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രാജീവ് ഗാന്ധിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി.

സിക്ക് വിഭാഗക്കാരനായ അംഗരക്ഷകനാണ് ഇന്ദിര ഗാന്ധിയെ വധിച്ചത്. കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ കഴിഞ്ഞ ദിവസം കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com