സെക്‌സ് സിഡി കേസ് പ്രതി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ; ഛത്തീസ്ഗഡില്‍ പുതിയ വിവാദം

കോളിളക്കം ഉണ്ടാക്കിയ സെക്‌സ് സിഡി കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വര്‍മയെയാണ് ഭൂപേഷ് ബാഗേല്‍ ഉപദേശകനാക്കിയത്
സെക്‌സ് സിഡി കേസ് പ്രതി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ; ഛത്തീസ്ഗഡില്‍ പുതിയ വിവാദം


റായ്പുര്‍: സെക്‌സ് സിഡി കേസില്‍ പ്രതിയായ മാധ്യമപ്രവര്‍ത്തകനെ രാഷ്ട്രീയ ഉപദേശകനായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ നിയമിച്ചതിനെച്ചൊല്ലി ഛത്തീസ്ഗഡില്‍ വിവാദം. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം കോളിളക്കം ഉണ്ടാക്കിയ സെക്‌സ് സിഡി കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വര്‍മയെയാണ് ഭൂപേഷ് ബാഗേല്‍ ഉപദേശകനാക്കിയത്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉപദേശകരുടെ പട്ടികയിലാണ് വിനോദ് വര്‍മയുടെ പേരും ഉള്‍പ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് വിനോദ് വര്‍മ. 

ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ 2017 ഒക്ടോബറില്‍ വിനോദ് വര്‍മയെ ഗാസിയാബാദില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി നേതാവ് പ്രകാശ് ബജാജിന്റെ പരാതിയിലായിരുന്നു നടപടി. സിഡി തങ്ങളുടെ കൈയിലുണ്ടെന്ന് പറഞ്ഞ് അജ്ഞാത ഫോണ്‍ കോളുകള്‍ വഴി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്നായിരുന്നു ബജാജിന്റെ പരാതി.

ഇതേ തുടര്‍ന്ന് വിനോദ് വര്‍മയുടെ താമസ സ്ഥലത്ത് പൊലീസ് നടത്തിയ റെയ്ഡില്‍ 500 ഓളം സിഡികളും പെന്‍െ്രെഡവുകളും കണ്ടെടുത്തിരുന്നു. വര്‍മയുടെ അറസ്റ്റിന് ശേഷം ബിജെപി മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജേഷ് മുനാട്ടിന്റെ സെക്‌സ് വീഡിയോയും പ്രചരിച്ചിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഭൂപേഷ് ബാഗേലടക്കം ഗൂഢാലോചന നടത്തി വ്യാജ സെക്‌സ് സിഡി നിര്‍മിച്ചതാണെന്ന് പറഞ്ഞ് രാജേഷ് മുനാട്ട് പരാതിയും നല്‍കി.

ഈ കേസ് ഇപ്പോള്‍ സിബിഐ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കേസില്‍ ഉള്‍പ്പെട്ട ഒരു പ്രതി റിങ്കു ഖനുജ് ഈ വര്‍ഷം ജൂണില്‍ ആത്മഹത്യ ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ വിനോദ് വര്‍മയ്ക്ക്  കഴിഞ്ഞ ഡിസംബറിലാണ് ജാമ്യം ലഭിച്ചത്. ഈ കേസിലെ ബാഗേലും വര്‍മ്മയും കൂടാതെ രണ്ട് ബിജെപി നേതാക്കളും പ്രതികളാണ്.

വിനോദ് വര്‍മ്മയടക്കം നാല് പേരെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളായി നിയമിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രമുഖ ഹിന്ദി പത്രത്തിന്റെ എഡിറ്റര്‍ റുചിര്‍ കാര്‍ഗിനെ മാധ്യമ ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്. പ്ദീപ് ശര്‍മ്മയെ പ്ലാനിംഗ്, പോളിസി, കൃഷി, ഗ്രാമവികസനം തുടങ്ങിയവയുടെ ഉപദേശകനായും, രാജേഷ് തിവാരിയെ പാര്‍ലമെന്ററി അഡ്വൈസറായും നിയമിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com