ഇമ്രാന്‍ഖാന്‍ പാകിസ്ഥാനിലെ കാര്യം നോക്കിയാല്‍ മതി: ബുലന്ദ്ഷഹര്‍ വിഷയത്തില്‍ നസിറുദ്ദീന്‍ ഷാ

ന്യൂനപക്ഷപങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് എങ്ങനെ ഭരിക്കാമെന്ന് താന്‍ മോദിക്ക് കാണിച്ച് കൊടുക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.
ഇമ്രാന്‍ഖാന്‍ പാകിസ്ഥാനിലെ കാര്യം നോക്കിയാല്‍ മതി: ബുലന്ദ്ഷഹര്‍ വിഷയത്തില്‍ നസിറുദ്ദീന്‍ ഷാ

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് സ്വന്തം രാജ്യത്തെ കാര്യം നോക്കിയാല്‍ മതിയെന്ന് ബോളിവുഡ് താരം നസിറുദ്ദീന്‍ ഷാ. അദ്ദേഹത്തെ ബാധിക്കാത്ത കാര്യങ്ങളില്‍ ഇടപെടേണ്ട എന്നും നസിറുദ്ദീന്‍ ഷാ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നസിറുദ്ദീന്‍ ഷാ നടത്തിയ പരാമശങ്ങള്‍ ഏറ്റെടുത്ത് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു.

തനിക്ക് തന്റെ മക്കളുടെ കാര്യമോര്‍ക്കുമ്പോള്‍ പേടി തോന്നുന്നുണ്ടെന്നും, മുസ്‌ലിം മതവിഭാഗത്തിലുള്ളവരെ തുല്യ പൗരന്മാരായി കണക്കാക്കാത്ത ഇന്ത്യയില്‍ ജീവിക്കേണ്ടെന്ന് മുഹമ്മദലി ജിന്നയുടെ പ്രസ്താവനയെ കുറിച്ചും നസറുദ്ദീന്‍ ഷാ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. 

ഇതിനെകകുറിച്ചാണ് ഖാന്‍ സംസാരിച്ചത്. ന്യൂനപക്ഷപങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് എങ്ങനെ ഭരിക്കാമെന്ന് താന്‍ മോദിക്ക് കാണിച്ച് കൊടുക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. മോദിയുടേത് പോലെയല്ല, ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വവും തുല്യ നീതിയും ഉറപ്പു വരുത്തുന്ന സര്‍ക്കാരാകും തന്റേതെന്നും ഖാന്‍ പറഞ്ഞിരുന്നു. ലാഹോറിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ്, നസറുദ്ദീന്‍ ഷായുടെ പ്രസ്താവനയെക്കുറിച്ച് ഖാന്‍ പറഞ്ഞത്. 

ഇതിനുള്ള മറുപടിയുമായി ഇപ്പോള്‍ നസറുദ്ദീന്‍ ഷാ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യ കഴിഞ്ഞ എഴുപത് വര്‍ഷമായി ജനാധിപത്യ രാജ്യമാണെന്നും ഇന്ത്യയിലെ കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന് അറിയാമെന്നും നസറുദ്ദീന്‍ ഷാ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com