എഴുത്തും വായനയും അറിയില്ല; മന്ത്രിക്ക് വേണ്ടി സത്യപ്രതിജ്ഞ ചൊല്ലി ഗവര്‍ണര്‍

ഈശ്വരന്‍ തനിക്ക് ബുദ്ധി നല്‍കിയിട്ടുണ്ടെന്നും അതു കൊണ്ട് വിദ്യാഭ്യാസമില്ലെങ്കിലും നല്ല രീതിയില്‍ ഭരണം കാഴ്ച വെക്കാനാവുമെന്നും ലഖ്മ പറയുന്നു
എഴുത്തും വായനയും അറിയില്ല; മന്ത്രിക്ക് വേണ്ടി സത്യപ്രതിജ്ഞ ചൊല്ലി ഗവര്‍ണര്‍

ഛത്തീസ്ഗഢ്: എഴുത്തുവായനും അറിയാത്തതിനെ തുടര്‍ന്ന് സത്യവാചകം ചൊല്ലാന്‍ കുഴങ്ങിയ മന്ത്രിയെ സഹായിച്ച് ചത്തീസ്ഗഡ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. ചത്തീസ്ഗഢിലെ കോണ്ട നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ കവാസി ലഖ്മയാണ് സത്യവാചകം ചൊല്ലാനാവാതെ കുഴങ്ങിയത്. തുടര്‍ന്ന് ലഖ്മയെ സഹായിക്കാന്‍ സംസ്ഥാന ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേല്‍ തന്നെ മുന്‍കൈയെടുക്കുകയായിരുന്നു.

ഡിസംബര്‍ 17 ന് അധികാരമേറ്റ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ സര്‍ക്കാര്‍ ഒമ്പത് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി ചൊവ്വാഴ്ചയാണ് വികസിപ്പിച്ചത്. ഇതിലൊരാളായാണ് ലഖ്മയും മന്ത്രിസഭയിലെത്തിയത്.സത്യപ്രതിജ്ഞാചടങ്ങില്‍ ആദ്യവാചകം വായിച്ചു കൊടുത്ത ശേഷം ബാക്കി വായിക്കാനാവാതെ നിന്ന ലഖ്മയ്ക്ക് വേണ്ടി ഗവര്‍ണര്‍ തന്നെ ബാക്കി വായിച്ചു കൊടുക്കുകയായിരുന്നു. ലഖ്മ അത് ഏറ്റു പറഞ്ഞു മന്ത്രിയായി ചുമതലയേറ്റു.

'പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്.. സ്‌കൂളിലൊന്നും പോയിട്ടില്ല. ഈ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി എനിക്ക് മത്സരിക്കാന്‍ ടിക്കറ്റ് തന്നു. ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ എന്നെ ഇഷ്ടപ്പെടുന്നു. ഈശ്വരന്‍ തനിക്ക് ബുദ്ധി നല്‍കിയിട്ടുണ്ടെന്നും അതു കൊണ്ട് വിദ്യാഭ്യാസമില്ലെങ്കിലും നല്ല രീതിയില്‍ ഭരണം കാഴ്ച വെക്കാനാവുമെന്നും ലഖ്മ പറയുന്നു. ഇരുപത് കൊല്ലമായി നിയമസഭാംഗമായി തുടരുന്ന തനിക്കെതിരെ അഴിമതിയാരോപണം ഒന്നും തന്നെ ഉയര്‍ന്നിട്ടില്ലെന്നും ലഖ്മ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com