'സതിയും സ്ത്രീധനവും നിരോധിച്ചില്ലേ, പിന്നെ എന്തിനാണ് മുത്തലാക്ക്'; പ്രതിപക്ഷ നിലപാടിനെ വിമര്‍ശിച്ച് സ്മൃതി ഇറാനി

സ്ത്രീധന നിരോധനം നടപ്പാക്കുമ്പോഴും ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു
'സതിയും സ്ത്രീധനവും നിരോധിച്ചില്ലേ, പിന്നെ എന്തിനാണ് മുത്തലാക്ക്'; പ്രതിപക്ഷ നിലപാടിനെ വിമര്‍ശിച്ച് സ്മൃതി ഇറാനി

മുത്തലാക്ക് ബില്ലിനെ എതിര്‍ത്ത പ്രതിപക്ഷ നടപടിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മുന്‍പ് ഇന്ത്യയില്‍ നിലനിന്നിരുന്ന സതിയും സ്ത്രീധന സംവിധാനവും നിരോധിച്ചെങ്കിലും എന്തുകൊണ്ട് മുത്തലാക്കും നിരോധിച്ചുകൂടാ എന്നാണ് സ്മൃതി ചോദിച്ചത്. ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് അവരുടെ ഭരണകാലത്ത് നിയമം കൊണ്ടുവരാതിരുന്നത് എന്നും മന്ത്രി ചോദിച്ചു. 

സ്ത്രീധന നിരോധനം നടപ്പാക്കുമ്പോഴും ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നിട്ടും പാര്‍ലമെന്റില്‍ നിയമം പാസാക്കുകയും ചെയ്‌തെന്നും സ്മൃതി പറഞ്ഞു. സതി നിരോധിക്കുമ്പോഴും ഇത്തരത്തിള്ള പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. 

മുത്തലാക്ക് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. ബില്‍ ഭരണഘടന വിരുദ്ധവും രാഷ്ട്രീയ ലക്ഷ്യത്തോടെ കൊണ്ടുവന്നതാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ ബഹിഷ്‌കരിച്ചതിനു പിന്നാലെയാണ്, മുസ്ലിം സ്ത്രീകളുടെ വിവാഹ സംരക്ഷണ അവകാശ നിയമം വോട്ടിനിട്ടു പാസാക്കിയത്. വോട്ടെടുപ്പില്‍ 238 പേര്‍ ബില്ലിനെ അനുകൂലിച്ചും 12 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com