ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് തടങ്കലില്‍ ; ദളിത് റാലിക്കെതിരെ കടുത്ത നടപടിയുമായി ബിജെപി സര്‍ക്കാര്‍ 

നേരത്തെ ഭീം ആർമി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച റാലിക്ക് മഹാരാഷ്ട്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നു
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് തടങ്കലില്‍ ; ദളിത് റാലിക്കെതിരെ കടുത്ത നടപടിയുമായി ബിജെപി സര്‍ക്കാര്‍ 


മും​ബൈ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ മഹാരാഷ്ട്ര സർക്കാർ കരുതൽ തടങ്കലിലാക്കി. മുംബൈ പൊലീസാണ് ആസാദിനെ തടഞ്ഞുവെച്ചത്. ഭീം ആർമി ശനി, ഞായർ ദിവസങ്ങളിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന റാലികളിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം ന​ഗരത്തിലെത്തിയത്. 

വെ​ള്ളി​യാ​ഴ്​​ച ന​ഗ​ര​ത്തി​ലെ​ത്തി​യ ആ​സാ​ദ്​ മ​ലാ​ഡി​ലെ മ​ണാ​ലി ഹോ​ട്ട​ലി​ലാ​ണ്​ ക​ഴി​യു​ന്ന​ത്. ആ​സാ​ദ്​ എ​ത്തി​യ​തി​ന്​ തൊ​ട്ടു​പി​ന്നാ​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​യ പൊ​ലീ​സ്​ അ​നു​മ​തി​യി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന്​ ഉത്തരവ് നൽകിയതായി ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി. 

നേരത്തെ മഹാരാഷ്ട്ര സർക്കാർ ഭീം ആർമി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ങ്കി​ലും പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ ആ​സാ​ദ്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എന്നാൽ റാലി നടത്തുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് അനുമതി നിഷേധിച്ച്  പൊലീസിന്റെ വാദം. 

മഹാരാഷ്ട്രയിലെ ഫഡ്നാവിസ് സർക്കാർ മനപ്പൂർവം റാലിക്ക് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ആസാദ് ആരോപിച്ചു. മൗലിക അവകാശങ്ങളുടെ മേലുള്ള കടന്നാക്രമണമാണ് റാലിക്ക് അനുമതി നിഷേധിച്ചതിലൂടെ മഹാരാഷ്ട്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നും ആസാദ് പറഞ്ഞു. 

മുംബൈ വർളിയിലെ ജംബോരി മൈതാനിൽ റാലി നടത്താനാണ് ഭീം ആർമി പരിപാടിയിട്ടിരുന്നത്. കൂടാതെ ഡിസംബർ 31 ന് പൂനെയിൽ,  പേ​ഷ്വാ​ക​ൾ​ക്ക്​ എ​തി​രെ ദ​ലി​ത്​ വി​ഭാ​ത്തി​ലെ മെ​ഹ​റു​ക​ൾ വി​ജ​യം നേ​ടി​യ ഭീ​മ-​കൊ​റേ​ഗാ​വ്​ യു​ദ്ധ​സ്​​മ​ര​ണ ച​ട​ങ്ങി​ലും ആ​സാ​ദ്​ പങ്കെ​ടു​ക്കു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com