പുതിയ വേഷങ്ങളും ഡിസൈനര്‍ വസ്ത്രങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്ഷിക്കുന്നത് പുതിയ വാര്‍ത്തയല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഔദ്യോഗിക പരിപാടികള്‍ക്കായി പോര്ട്ബ്ലയറിലെത്തിയ മോദിയുടെ വസ്ത്രം ഇതുവരെ അദ്ദേഹം പരീക്ഷിക്കാത്തതായിരുന്നു. മുണ്ടും കുര്‍ത്തയും അണിഞ്ഞാണ് അദ്ദേഹം പരിപാടിക്കെത്തിയത്.
തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പുതിയ ലുക്കിലുള്ള ചിത്രം മോദി പങ്കുവച്ചിട്ടുണ്ട്. 'പോര്‍ട്ബ്ലയറില്‍ നിന്നുള്ള ഒരു പുലര്‍കാല ദൃശ്യം... സ്വാതന്ത്ര്യിയത്തിനായി ജീവന് ത്യജിച്ച ധീരന്മാരെ ഓര്‍ക്കുന്നു', എന്ന് കുറിച്ചാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചിത്രം പങ്കുവച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ പുതിയ ലുക്കിനെ പ്രശംസിച്ച് കമന്റുകളും എത്തിത്തുടങ്ങി. മണിക്കൂറുകള്‍ക്കകം ഒരുലക്ഷത്തിലധികം ആളുകളാണ് പോസ്റ്റിന് ലൈക്കടിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ