ജയ്പൂര്‍: രാജസ്ഥാനില്‍ കനയ്യ കുമാറിനെപ്പോലെ ദേശവിരുദ്ധരെ ജനിക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്നാനി. എല്ലായിടത്തും ഇത്തരക്കാരായ ദേശദ്രോഹികളുണ്ട്. ഇവരെ എന്റെ സര്‍വകലാശാലകള്‍ തടയും. ജവഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയെക്കുറിച്ച് കൂടതലൊന്നും പറയുന്നില്ല. എല്ലാവര്ക്കും കനയ്യയെ പറ്റി അറിയാം. ഒരു കനയ്യ കുമാറും രാജസ്ഥാനില്‍ ജനിക്കില്ല. നമ്മള് നല്ല സംസ്കാരമുള്ള ആളുകളെ സംരക്ഷിക്കേണ്ടതുണ്ട്. വസുദേവ് പറയുന്നു.
ദളിത്-ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നുവരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും സാമൂഹ്യ നീതി ഉറപ്പാക്കണം എന്നുമാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് ജിഗ്നേഷ് മേവാനി എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന യുവ് റാലിയില്‍ കനയ്യ കുമാറും പങ്കെടുത്തിരുന്നു. അതിന് പിന്നാലെയാണ് കനയ്യ കുമാറിനെ വീണ്ടും ദേശവിരുദ്ധനായി പ്രഖ്യാപിച്ച് ബിജെപി വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ