ബിജെപി എംപിയുടെ വീട്ടില്‍ വിരുന്നിനെത്തി; ഉപരാഷ്ട്രപതിയുടെ ഷൂ ആരോ അടിച്ചുമാറ്റി

ബംഗളൂരുവിലെത്തിയ ഉപരാഷ്ട്രപതിക്ക് പ്രഭാതഭക്ഷണം ബിജെപി എംപിയുടെ വീട്ടില്‍ വെച്ചായിരുന്നു. പ്രഭാതഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോഴാണ് തന്റെ ഷൂ മോഷണം പോയതായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് മനസിലായത 
ബിജെപി എംപിയുടെ വീട്ടില്‍ വിരുന്നിനെത്തി; ഉപരാഷ്ട്രപതിയുടെ ഷൂ ആരോ അടിച്ചുമാറ്റി

ബംഗലൂരു: ആരാധനാലയങ്ങളില്‍ കയറുമ്പോള്‍ പുറത്ത് ഊരിവെക്കുന്ന ചെരുപ്പ് മോഷണം പോകുന്നത് പതിവാണ്. എന്നാല്‍ ഉപരാഷ്ട്രപതിയുടെ ഷൂവാണ് ഇത്തവണ മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത്. മോഷണം നടന്നത് ഉപരാഷ്ട്രപതി ബിജെപി എംപിയുടെ വീട്ടിലെത്തിയതിന് പിന്നാലെയായിരുന്നു സംഭവം നടന്നത്.കഴിഞ്ഞ ദിവസം ബംഗളൂരുവിലെത്തിയ ഉപരാഷ്ട്രപതിക്ക് പ്രഭാതഭക്ഷണം ബിജെപി എംപിയുടെ വീട്ടില്‍ വെച്ചായിരുന്നു. പ്രഭാതഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോഴാണ് തന്റെ ഷൂ മോഷണം പോയതായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് മനസിലായത്.

ബംഗലൂരു സെന്‍ട്രലില്‍ നിന്നുള്ള എംപിയായ പിസി മോഹനന്റെ വീട്ടിലാണ് പ്രഭാതഭക്ഷണം കഴിച്ചത്. കേന്ദ്രമന്ത്രിമാരായ സദാനന്ദ ഗൗഡയും അനന്ത് കുമാറും ഉപരാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെയെല്ലാം അരിച്ചുപെറുക്കിയെങ്കിലും ഷൂ കണ്ടെത്താനായില്ല. നായിഡുവിനെ കാണാന്‍ നിരവധിപേര്‍ വീടിന് പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവിരലാരെങ്കിലും ഷൂ മാറിയെടുത്തതാണോ എന്നും വ്യക്തമല്ല. ഷൂ നഷ്ടമായെന്ന് അറിഞ്ഞ ഉടനെ സുരക്ഷാ ജീവനക്കാര്‍ പുതിയ ഷൂ വാങ്ങാനായി അടുത്ത കടയിലേക്ക് ഓടി. അവര്‍കൊണ്ടുവന്ന ഷൂ ധരിച്ചാണ് പിന്നീട് ഉപരാഷ്ട്രപതി മറ്റ് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com