ഈ സമയം ഞങ്ങള്‍ കെജ്രിവാളിനും അദ്ദേഹത്തിന്റെ ടീമിനുമൊപ്പം; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് മമത ബാനര്‍ജി

ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
ഈ സമയം ഞങ്ങള്‍ കെജ്രിവാളിനും അദ്ദേഹത്തിന്റെ ടീമിനുമൊപ്പം; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് മമത ബാനര്‍ജി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിനായി ബിജെപി ഒരു ഭരണഘടനാ സ്ഥാപനത്തെ ഉപയോഗപ്പെടുത്തുകയാണെന്നും പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്നും മമത ട്വിറ്ററില്‍ കുറിച്ചു. 

ഒരു ഭരണഘടന സംവിധാനം ഒരിക്കലും രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കരുത്. 20 എഎപി എംഎല്‍മാരുടെ ഭാഗം കേള്‍ക്കാന്‍ ബഹുമാനപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കിയില്ല. നിര്‍ഭാഗ്യവശാല്‍ ഇത് സ്വാഭാവിക നീതിക്ക് വിപരീതമായാണ് പോകുന്നത്. ഈ സമയം ഞങ്ങള്‍ അരവിന്ദ് കെജ്രിവാളിനും അദ്ദേഹത്തിന്റെ ടീമിനുമൊപ്പം ശക്തമായി നിലകൊള്ളുന്നു, മമത പറഞ്ഞു. 

നേരത്തെ ഇരട്ട പദവി വഹിച്ചു എന്ന കാരണത്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കാന്‍ രാഷ്ട്രയപതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇവര്‍ വരുമാനമുള്ള ഇരട്ട പദവി വഹിച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.  എന്നാല്‍ ഇതിനെ നിയമപരമായി നേരിടുമെന്ന് എഎപി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com