പട്ടം പറത്തി നടക്കാതെ മോദി ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്തണം: സഖ്യം പിരിഞ്ഞതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉദ്ദവ് താക്കറെ

മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ള എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് പുറത്തുവന്നതിന് പിന്നാലെ ബിജെപിയേയും മോദി സര്‍ക്കാരിനേയും കടന്നാക്രമിച്ച് ശിവസേന
പട്ടം പറത്തി നടക്കാതെ മോദി ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്തണം: സഖ്യം പിരിഞ്ഞതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉദ്ദവ് താക്കറെ

മുംബൈ: മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ള എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് പുറത്തുവന്നതിന് പിന്നാലെ ബിജെപിയേയും മോദി സര്‍ക്കാരിനേയും കടന്നാക്രമിച്ച് ശിവസേന. വിദേശ നേതാക്കന്‍മാര്‍ക്കൊപ്പം പട്ടം പറത്തലാണ് മോദിയുടെ പ്രധാന വിനോദമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ പരിഹസിച്ചു. മുംബൈയില്‍ നടക്കുന്ന ശിവസേന ദേശീയ എക്‌സിക്യുട്ടീവിലാണ് ഉദ്ധവ് താക്കറെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ജനങ്ങള്‍ കരുതുന്നത് തങ്ങള്‍ക്ക് ശക്തനായ ഒരു നേതാവുണ്ടെന്നാണ്. എന്നാല്‍ നമുക്കുള്ള നേതാവ് വിദേശ നേതാക്കള്‍ക്കൊപ്പം അഹമ്മദാബാദില്‍ പട്ടം പറത്തിക്കളിക്കുകയാണ്. രാജ്യം സന്ദര്‍ശിക്കുന്ന വിദേശരാഷ്ട്ര തലവന്‍മാരെ കശ്മീരിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ കൊണ്ടു പോകാതെ ഗുജറാത്തിലേക്ക് മാത്രം കൊംണ്ടുപോകുന്നു,ഉദ്ദവ് പറഞ്ഞു. 

പട്ടം പറത്തി നടക്കാതെ ജമ്മു കശ്മീരിലെ ശ്രീനഗറില്‍ പോയി ദേശീയ പതാക ഉയര്‍ത്താന്‍ മോദിയോട് താക്കറെ ആവശ്യപ്പെട്ടു. കശ്മീരിലെ അശാന്തി പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ പരാജമാണ് എന്നും ഉദ്ദവ് താക്കറെ പറഞ്ഞു. 

ഇന്ത്യയില്‍ പശുവിനെ കൊല്ലുന്നത് കുറ്റകരമാണ്. കള്ളങ്ങള്‍ പറയുന്നതും അതുപോലെ തന്നെ കുറ്റകരമാക്കേണ്ടേ? രാജ്യം പുരോഗതിയുടെ പാതയിലാണോ അധോഗതിയുടെ പാതയിലാണോ എന്ന് ആര്‍ക്കും അറിയില്ലെന്നും താക്കറെ പറഞ്ഞു. 

ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും 'നല്ല ദിന'ങ്ങളെ (അച്ചേ ദിന്‍) കുറിച്ച് നമ്മള്‍ കേള്‍ക്കുന്നു. രാജ്യത്തെ വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയാണെന്നും ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഇല്ലെന്നും താക്കറെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com