അമിതാഭ് ബച്ചന്റെ ബംഗ്ലാവ് കാണിച്ച് തരാമെന്ന് പറഞ്ഞ് മുംബൈയില്‍ ഇറ്റാലിയന്‍ യുവതിയെ ബലാത്സംഗം ചെയ്തു

അമിതാഭ് ബച്ചന്റെ ബംഗ്ലാവ് കാണിച്ച് തരാമെന്ന് പറഞ്ഞ് ഇറ്റാലിയന്‍ യുവതിയെ ബലാത്സംഗം ചെയ്തു
അമിതാഭ് ബച്ചന്റെ ബംഗ്ലാവ് കാണിച്ച് തരാമെന്ന് പറഞ്ഞ് മുംബൈയില്‍ ഇറ്റാലിയന്‍ യുവതിയെ ബലാത്സംഗം ചെയ്തു

മുംബൈ: ഇറ്റാലിയന്‍ സ്വദേശിനിയെ മുംബൈയില്‍ ടൂറിസ്റ്റ് ഗൈഡ്‌
പീഡിപ്പിച്ചതായി പരാതി. വെള്ളിയാഴ്ചയാണ് 37 കാരി പൊലീസിന് പരാതി നല്‍കിയത്. മുംബൈയിലെ ഒരു ടൂറിസ്റ്റ് ബസില്‍ വച്ച് ജൂണ്‍ 14 നാണ് സ്ത്രീ ഗൈഡിനെ പരിചയപ്പെടുന്നത്. താന്‍ ഒരു ടൂര്‍ ഗൈഡാണെന്ന് പറഞ്ഞാണ് ഇയാള്‍ സ്ത്രീയുമായി പരിചയത്തിലാവുന്നത്. തുടര്‍ന്ന് ഇയാളുടെ സേവനം യുവതി തേടുകയായിരുന്നു. 

യാത്ര അവസാനിച്ചതിന് ശേഷം രാത്രി ഏഴ് മണിക്ക് സിനിമാ നടന്‍ അമിതാഭ് ബച്ചന്റെ ബംഗ്ലാവ് കാണിച്ച് തരാമെന്ന് സ്ത്രീയോട് ഇയാള്‍ പറഞ്ഞു. ബംഗ്ലാവ് കാണിച്ചതിന് ശേഷം തിരിച്ച് താമസിക്കുന്ന ഹോട്ടലില്‍ കൊണ്ടു ചെന്നാക്കാമെന്നായിരുന്നു വാഗ്ദാനം. അമിതാഭ് ബച്ചന്റെ ബംഗ്ലാവിലേക്ക് പോകുന്നതിനായി കാറ് ബുക്ക് ചെയ്ത് ഇയാള്‍ ഇടക്ക് മദ്യം വാങ്ങുകയും അത് തന്നെക്കൊണ്ട് കുടിപ്പിക്കുകയുമായിരുന്നെന്ന് സ്ത്രീ പറയുന്നു. 

തുടര്‍ന്നാണ് ഇയാള്‍ കാറില്‍ നിന്നും ബലാത്സംഗം ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ എംബസിയുമായി സ്ത്രീ ബന്ധപ്പെടുകയായിരുന്നു. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസില്‍ സ്ത്രീ പരാതി നല്‍കിയത്. ബലാത്സംഗക്കുറ്റം ചുമത്തി ഇയാള്‍ക്കായി ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് പൊലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com