ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല ; തടയേണ്ടത് സംസ്ഥാനങ്ങളുടെ കർത്തവ്യമെന്ന് സുപ്രീംകോടതി

ഗോസംരക്ഷണവുമായി ബന്ധപ്പെട്ട നടക്കുന്ന അക്രമങ്ങള്‍ മതവുമായി ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി
ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല ; തടയേണ്ടത് സംസ്ഥാനങ്ങളുടെ കർത്തവ്യമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ​ഗോരക്ഷയുടെ പേരിൽ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി.  പശുവിന്റെ പേരിലുള്ള അക്രമങ്ങൾ തടയേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. ഇത് ആള്‍ക്കൂട്ട ആക്രമണമാണ്. ഗോസംരക്ഷണവുമായി ബന്ധപ്പെട്ട നടക്കുന്ന അക്രമങ്ങള്‍ മതവുമായി ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

ഗോരക്ഷ ആക്രമണ കേസിലെ ഇരകൾക്ക്​ നഷ്​ടപരിഹാരം നൽകുന്നത് സംബന്ധിച്ച കേസിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഇര എപ്പോഴും ഇരതന്നെയാണ് അതിനെ ഗോസംരക്ഷണവും മതവുമായും കൂട്ടിക്കലര്‍ത്തേണ്ട കാര്യം ഇല്ല. ആര്‍ക്കും നിയമം കൈയില്‍ എടുക്കാന്‍ അവകാശം ഇല്ലെന്നും കോടതി പറഞ്ഞു. 

ഇത്തരം അക്രമങ്ങള്‍ സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്.  ഇതിനായി സംസ്ഥാനങ്ങൾ നോഡൽ ഓഫീസർമാരെ നിയോ​ഗിക്കണം. ഇത്തരം ആക്രമണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.  ​ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന്​  കഴിഞ്ഞ വർഷം സുപ്രീംകോടതി 29 സംസ്ഥാനങ്ങൾക്കും ഏഴു കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com