ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യനില സംബന്ധിച്ച് ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലെ അധികൃതര്‍ അല്പസമയത്തിനകം വാര്‍ത്താ സമ്മേളനം നടത്തി അറിയിക്കും. ആശുപത്രി പരിസരം ഡിഎംകെ അണികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
മക്കളും ചെറുമക്കളും അടക്കമുള്ള ബന്ധുക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്. ആശുപത്രിക്ക് സമീപം വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2000പൊവീസുകാരണ് പ്രദേശത്തുള്ളത്. എതുനിമിഷവും പു്രവര്ത്തിക്കുന്ന തരത്തില്‍ സേനയെ സജ്ജമാക്കണമെന്ന് എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡിജിപി നിര്‍ദേശം നല്കി. പൊലീസിന് പുറമേ ആശുപത്രിക്ക് സമീപം കമാന്‍ഡോ ഫോഴ്സനിനേയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ