വോട്ട് കൂടുതല്‍ പിടിച്ചാല്‍ കുടംബസമേതം ദുബായ് കാണാം; വാഗ്ദാനവുമായി കോണ്‍ഗ്രസ് എംഎല്‍എ

ലോക്സഭാ​ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.പിക്ക് വേണ്ടി കൂടുതല്‍ വോട്ട് പിടിക്കുന്ന  കൗണ്‍സിലര്‍ക്ക് സൗജന്യ ദുബായ് യാത്രയും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും വാ​ഗ്ദാനം ചെയ്ത് കോൺ​ഗ്രസ് എംഎൽഎ
വോട്ട് കൂടുതല്‍ പിടിച്ചാല്‍ കുടംബസമേതം ദുബായ് കാണാം; വാഗ്ദാനവുമായി കോണ്‍ഗ്രസ് എംഎല്‍എ

ലുധിയാന: 2019ലെ ലോക്സഭാ​ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.പിക്ക് വേണ്ടി കൂടുതല്‍ വോട്ട് പിടിക്കുന്ന  കൗണ്‍സിലര്‍ക്ക് സൗജന്യ ദുബായ് യാത്രയും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും വാ​ഗ്ദാനം ചെയ്ത് കോൺ​ഗ്രസ് എംഎൽഎ. പഞ്ചാബിലെ കോൺഗ്രസ്​ എം.എൽ.എ സഞ്ജയ് തല്‍വാറാണ്​ കൗൺസിലർമാർക്ക് വോട്ടിന് മെ​ഗാ ഓഫർ നൽകുന്നത്. ലുധിയാനയിലെ മുൻസിപ്പൽ തെരഞ്ഞടുപ്പിൽ കൂടുതൽ വോട്ടുകൾ നേടുന്ന കൗൺസിലർക്ക് 11 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് വിതരണം ചെയ്യുന്നതിനിടെയാണ് പുതിയ വാ​ഗ്ദാനം.

​ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം.പി രണ്‍വീത് സിംഗ് ബിട്ടുവിന് ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ചു കൊടുക്കുന്ന വാര്‍ഡ് കൗണ്‍സിലർക്കാണ്​ എം.എൽ.എയുടെ ദുബായ്​ ട്രിപ്പ്​ വാഗ്ദാനം​. മൂന്ന് രാത്രിയും നാല് പകലുമാണ് യാത്ര. കുടുംബത്തെയും ഒപ്പം കൂട്ടാം. ത​ന്റെ മണ്ഡലമായ ലുധിയാന ഈസ്റ്റിലെ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കൗണ്‍സിലര്‍മാര്‍ക്ക്​ മാത്രമാണ് ഈ സൗജന്യം

തന്റെ പ്രഖ്യാപനത്തില്‍ നിയമവിരുദ്ധതയോ തെരഞ്ഞെടുപ്പ് ചട്ടലംഘനമോ ഇല്ലെന്നും സഞ്ജയ് പറയുന്നു. ​ വിജയിയുടെ യാത്രക്ക്​ ചെലവഴിക്കുന്ന പണം, സര്‍ക്കാര്‍ ഫണ്ടോ, പാര്‍ട്ടി ഫണ്ടോ അല്ല. ഇത് ഞാന്‍ അധ്വാനിച്ചു നേടിയ പണമാണെന്നാണ് എംഎൽഎയുടെ വാദം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com