കശ്മീരിന്റെ സുരക്ഷയ്ക്ക് ഇനി കരിമ്പൂച്ചകളും; ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും

കശ്മീരിന് വേണ്ടി മാത്രമായി കമാന്‍ഡോ യൂണിറ്റ് ശ്രീനഗറില്‍ ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്
കശ്മീരിന്റെ സുരക്ഷയ്ക്ക് ഇനി കരിമ്പൂച്ചകളും; ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും

ന്യൂഡല്‍ഹി: റംസാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍  പിന്‍വലിച്ചതോടെ കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ ജമ്മുകശ്മീരിലേക്ക് ദേശീയ സുരക്ഷാ സേനയുമെത്തുന്നു. ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളില്‍ എന്‍എസ്ജിയെ നിയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. 

ശ്രീഗനഗറിലെ ബിഎസ്എഫ് ക്യാമ്പില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എന്‍എസ്ജി കമാന്‍ഡോ സംഘത്തെ ഉടന്‍ സുരക്ഷ ചുമതലകള്‍ നല്‍കി നിയോഗിക്കും. നൂറ് പേരടങ്ങുന്ന സംഘത്തെയാണ് ആദ്യ ഘട്ടത്തില്‍ നിയോഗിക്കുന്നത്. ഇതിന് ശേഷം കശ്മീരിന് വേണ്ടി മാത്രമായി കമാന്‍ഡോ യൂണിറ്റ് ശ്രീനഗറില്‍ ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. 

നിലവില്‍ കരസേന, സിആര്‍പിഎഫ്, ജമ്മുകശ്മീര്‍ പൊലീസ് എന്നിവര്‍ സംയുക്തമായാണ് കശ്മീരിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അത്യാധുനിക ആയുധങ്ങളും, പരിശീലനവും ലഭിക്കുന്ന എന്‍എസ്ജി 1984ലാണ് രൂപീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com