ഇന്ത്യയിലെ വൃത്തിഹീനമായ 25 നഗരങ്ങളില്‍ 19ഉം പശ്ചിമ ബംഗാളില്‍;  പട്ടികയില്‍ ഡാര്‍ജിലിങ്ങും 

ഡാര്‍ജിലിങ്, സിലിഗുരി, ശ്രീരാംപൂര്‍, മധ്യംഗ്രാം, നോര്‍ത്ത് ബാരക്ക്പൂര്‍ തുടങ്ങിയ 19 പശ്ചിമ ബംഗാള്‍ നഗരങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്
ഇന്ത്യയിലെ വൃത്തിഹീനമായ 25 നഗരങ്ങളില്‍ 19ഉം പശ്ചിമ ബംഗാളില്‍;  പട്ടികയില്‍ ഡാര്‍ജിലിങ്ങും 

ന്ത്യയിലെ വൃത്തിഹീനമായ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ 25 സ്ഥാനങ്ങളില്‍ 19 പശ്ചിമബംഗാള്‍ നഗരങ്ങള്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. 500നഗരങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത് ഗുജറാത്തിലെ ഭദ്രേശ്വര്‍ നഗരമാണ്. കേന്ദ്ര പാര്‍പ്പിട മന്ത്രാലയവും നഗരകാര്യവകുപ്പ് മന്ത്രാലയവും ചേര്‍ന്ന്  നടത്തിയ സര്‍വെയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പട്ടിക പുറത്തുവിട്ടത്.   

ഡാര്‍ജിലിങ്, സിലിഗുരി, ശ്രീരാംപൂര്‍, മധ്യംഗ്രാം, നോര്‍ത്ത് ബാരക്ക്പൂര്‍ തുടങ്ങിയ 19 പശ്ചിമ ബംഗാള്‍ നഗരങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും മൂന്ന് സംസ്ഥാനങ്ങള്‍ വീതം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാലിന്യ ശേഖരണം, തുറസായ സ്ഥലത്ത് വിസര്‍ജ്ജനം, മാലിന്യ സംസ്‌കരണം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വെ നടത്തിയത്. 4203 നഗരങ്ങളില്‍ ഈ വര്‍ഷമാദ്യം നടത്തിയ സര്‍വെയാണ് ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സര്‍വെ മാനദണ്ഡങ്ങള്‍ വിലയിരുത്തി പട്ടിക തയ്യാറാക്കിയത്.  

രാജ്യത്തെ നാല് വൃത്തിഹീന സംസ്ഥാനങ്ങളുടെ പട്ടികയിലും പശ്ചിമബംഗാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാഗാലാന്‍ഡ്, പുതുച്ചേരി, ത്രിപുര എന്നിവയാണ് വൃത്തിഹീനമായ മറ്റ് മൂന്ന് സംസ്ഥാനങ്ങള്‍. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ജാര്‍ഖണ്ഡാണെന്നാണ് സര്‍വെയിലെ കണ്ടെത്തല്‍. പിന്നാലെ മഹാരാഷ്ട്രയും ഛത്തീസ്ഗഢും വൃത്തിയുള്ള നഗരങ്ങളായി സ്ഥാനം നേടി.  

നഗരങ്ങളില്‍ ഏറ്റവും വൃത്തിയുള്ളതായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്‍ഡോറാണ്. ഭോപാലും ചണ്ഡീഗഢുമാണ് വൃത്തിയുള്ള നഗരങ്ങളില്‍ ഇന്‍ഡോറിന് പിന്നിലായി സ്ഥാനം നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com