യുജിസിക്ക് പകരം ഇനി ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍; കരട് പ്രസിദ്ധീകരിച്ചു

 ഇത് സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കരട് നിയമം പ്രസിദ്ധീകരിച്ചു. കമ്മീഷനില്‍ 12 അംഗങ്ങളാണ് ഉണ്ടാകുന്നത്
യുജിസിക്ക് പകരം ഇനി ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍; കരട് പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: യുജിസി   പിരിച്ചുവിട്ട് ഉന്നതവിദ്യാഭ്യാസ സമിതി രൂപികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍  തീരുമാനം.  ഇത് സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കരട് നിയമം പ്രസിദ്ധീകരിച്ചു. കമ്മീഷനില്‍ 12 അംഗങ്ങളാണ് ഉണ്ടാകുന്നത്.


രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കുന്ന സുപ്രധാന ഏജന്‍സികളാണ് യുണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷനും, ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡുക്കേഷനും. ഈ രണ്ട് ഏജന്‍സികളെയും സംയോജിപ്പിച്ച് പുതിയ ഏജന്‍സി രൂപീകരിക്കാന്‍ നേരത്തെ നിരവധി പഠന കമ്മീഷനുകള്‍ കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി ഈ ശിപാര്‍ശ ഉടന്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനിച്ചത്. 

ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ കെ ശര്‍മയും, നീതി ആയോഗ് ചെയര്‍മാന്‍ അമിതാബ് കാന്തും അംഗങ്ങളായുള്ള കമ്മറ്റിയാണ് ബില്ലിന് രൂപം നല്‍കുന്നത്. ബില്ലിന് അന്തിമ രൂപം നല്‍കി നിയമമാകാന്‍ സമയമെടുക്കുമെന്നുള്ളതിനാല്‍ നിലവിലെ യുജിസി, എഐസിടിഇ നിയമങ്ങളില്‍ ചില ഭേദഗതികള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com