രണ്ടു കുട്ടികള്‍ മതിയെന്ന് കോടതി പറയില്ല; തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റന്ന് സുപ്രീം കോടതി

കോടതിക്ക് നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്
രണ്ടു കുട്ടികള്‍ മതിയെന്ന് കോടതി പറയില്ല; തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ദമ്പതികള്‍ക്കു രണ്ടുകുട്ടികള്‍ മതിയെന്ന നയം നിര്‍ബന്ധമായി നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി. രണ്ട് കുട്ടികളെ ആകാവൂ എന്ന് നിഷ്‌കര്‍ഷിക്കാന്‍ കോടതിക്ക് കഴിയില്ല. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ലെന്ന നയം നടപ്പാക്കാന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും കോടതി വ്യക്തിമാക്കി

കോടതിക്ക് നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്കു സര്‍ക്കാര്‍ സൗകര്യങ്ങള്‍ നല്‍കരുതെന്ന ആവശ്യവും ഹര്‍ജിയിലുണ്ടായിരുന്നു സാമൂഹിക പ്രവര്‍ത്തകന്‍ അനുപം ബാജ്പായ് ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.  

രാജ്യത്തുള്ള വിഭവങ്ങളുടെ പരിധി കവിഞ്ഞ് ജനസംഖ്യ വരുന്നതു വര്‍ധിച്ചുവരുന്ന ഭാരമാണെന്നും ഈ നീക്കം തുടര്‍ച്ചയായുള്ള അധഃപതനമാണെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com