മുപ്പതാം വയസ്സിലും പിഎച്ച്ഡി ചെയ്യുകയാണെന്ന ബിജെപി, സംഘപരിവാറുകാരുടെ പരിഹാസത്തിന് മറുപടിയുമായി കനയ്യ കുമാര്‍. താന്‍ മുപ്പതാം വസ്സില്‍ പിഎച്ചിഡിയാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 35മത്തെ വയസ്സില്‍ എംഎയ്ക്ക് പഠിക്കുകയായിരുന്നുവെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ സംഘടിപ്പിച്ച് കോണ്‍ക്ലേവില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.
ആശയങ്ങളെ പ്രതിരോധിക്കാന്‍ കെല്‍പ്പില്ലാത്തതുകൊണ്ടാണ് സംഘപരിവാര്‍ വ്യക്തിഹത്യ നടത്തുന്നത്. അവര്‍ ചോദിക്കുന്നത് നിങ്ങളെന്തിനാണ് 30ാം വയസ്സിലും പഠിക്കുന്നത് എന്നാണ്. നമ്മുടെ പ്രധാനമന്ത്രി 35ാം വയസ്സിലാണ് എംഎ പഠിച്ചിറങ്ങിയതെന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ കൂടെയുള്ളവരും പറയുന്നു.അങ്ങനെ നോക്കുമ്പോള്‍ ഞാനെന്റെ 30വയസ്സിലാണ് പിഎച്ച്ഡിക്ക് പഠിക്കുന്നത് എന്ന് ഞാന്‍ സംഘപരിവാറിനോട് പറയുകയാണ്, അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ