മോദിയെ ഒതുക്കി ആര്‍എസ്എസ്: 2021 വരെ ഭയ്യാജി തുടരും

പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം. അതിനസൃതമായ നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് പോകണം. രക്ഷിതാക്കളിലും മതിയായ ബോധവത്കരണം നടത്തണം
മോദിയെ ഒതുക്കി ആര്‍എസ്എസ്: 2021 വരെ ഭയ്യാജി തുടരും

നാഗ്പൂര്‍: ആര്‍എസ്എസിന്റെ ഉന്നതതല സമ്മേളനം സുരേഷ് ഭയ്യാജി ജോഷിയെ സര്‍കാര്യവാഹക് ആയി വീണ്ടും തെരഞ്ഞെടുത്തു. മോദിയുടെ വിശ്വസ്തനായ നിലവിലെ ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബല്ല ആര്‍എസ്എസിന്റെ രണ്ടാമനായി വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതെല്ലാം തള്ളിയാണ് ആര്‍എസ്എസ് നേതൃത്വം ഭയ്യാജി ജോഷിയില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. 2021വരെ തല്‍സ്ഥാനത്ത് ഭയ്യാജി തുടരും

ഇത് നാലാം തവണയാണ് ഭയ്യാജി ജോഷി ആര്‍എസ്എസിന്റെ സര്‍കാര്യവാഹക് ആയി തെരഞ്ഞടുക്കുന്നത്. ദത്താത്രേയ ഹൊസബല്ലയെ നേതൃനിരയിലേക്ക് ഉയര്‍ത്തി ആര്‍എസ്എസില്‍ സ്വാധീനം വര്‍ധിപ്പിക്കാമെന്ന മോദിയുടെ തന്ത്രങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയായിട്ടാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഭാരതിയ ഭാഷകള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം. അതിനസൃതമായ നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് പോകണം. രക്ഷിതാക്കളിലും മതിയായ ബോധവത്കരണം നടത്തണം. ഉപരിപഠനത്തിലും മാതൃഭാഷകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com