സുപ്രീം കോടതി അയോധ്യയിലെ ക്ഷേത്രത്തോടൊപ്പം നില്‍ക്കും: ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

സുപ്രീം കോടതി അയോധ്യയിലെ ക്ഷേത്രത്തോടൊപ്പം നില്‍ക്കും: ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

ക്ഷേത്രനിര്‍മ്മാണം രാമക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് എത്രയും പെട്ടെന്ന് ആരംഭിക്കും. എല്ലാ കാര്യങ്ങള്‍ക്കും അതിന്റേതായ രീതികളുണ്ട്. സുപ്രീം കോടതി വിധിയെ കാത്തിരിക്കുകയാണെന്നും സുരേഷ് ഭയ്യാജി

നാഗ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നത് ഉറപ്പായ കാര്യമാണെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ക്ഷേത്രനിര്‍മ്മാണം രാമക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് എത്രയും പെട്ടെന്ന് ആരംഭിക്കും. എല്ലാ കാര്യങ്ങള്‍ക്കും അതിന്റേതായ രീതികളുണ്ട്. സുപ്രീം കോടതി വിധിയെ കാത്തിരിക്കുകയാണെന്നും അ്‌ദ്ദേഹം പറഞ്ഞു. സുപ്രീം കോടതി അയോധ്യയിലെ ക്ഷേത്രത്തോടൊപ്പം തന്നെ നില്‍ക്കുമെന്ന് ഉറപ്പാണെന്നും ഭയ്യാജി ജോഷി പറഞ്ഞു. 

വിഷയത്തില്‍ രവിശങ്കറിന്റെ ഇടപെടലിനെയും ആര്‍എസ്എസ് സ്വാഗതം ചെയ്തു. ഇന്നലെയാണു സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി ഭയ്യാജി ജോഷിയെ തിരഞ്ഞെടുത്തത്. ഇത് നാലാം തവണയാണ് ഭയ്യാജി ജനറല്‍ സെക്രട്ടറിയാകുന്നത്. 2021 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com