മുസാഫര്‍നഗര്‍: പെണ് സുഹൃത്തിനൊപ്പം കാണപ്പെട്ട യുവാവിനെ യുവതിയുടെ വീട്ടുകാര്‍ മര്‍ദിച്ച് അവശനാക്കി, തെരുവിലൂടെ വലിച്ചിഴച്ചു. യുപിയിലെ മുസാഫര്‍ നഗറിലെ ആര്യപുരി കോളനിയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം 23 വയസുള്ള യുവാവും യുവതിയും സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് വീട്ടുകാര്‍ വന്ന് ഇയാളെ മര്‍ദിച്ച് അവശനാക്കിയത്. യുവാവ് ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവതിയെ യുവാവ് ശല്യം ചെയ്തതിനാലാണ് മര്ദിച്ചെതെന്നാണ് വീട്ടുകാര്‍ പറയുന്നത്. 'യുവതി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അവരുടെ അച്ഛന് ആര്യപുരി കോളനിയില്‍ എത്തി, യുവാവിനെ മര്‍ദിച്ചു. തുടര്‍ന്ന് നഗ്നനാക്കി ആശുപത്രിയിലെത്തിച്ചു'- യുവതിയുടെ വീട്ടുകാര്‍ പറയുന്നത് ഇങ്ങനെയാണ്.
എന്നാല്‍ താനും യുവതിയും ഏറെക്കാലമായി സുഹൃത്തുക്കളായിരുന്നെന്നും യുവതിയുടെ വീട്ടുകാര്‍ പറയുന്നത് കള്ളമാണെന്നുമാണ് യുവാവിന്റെ മൊഴി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ പരാതിയില്‍ യുവതിയുടെ അച്ഛന്റെയും ബന്ധുക്കളുടെയും പേരില്‍ കേസെടുത്തിട്ടുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ