'ഗുജറാത്ത് മുസ്ലീം വിരുദ്ധ കലാപം' എന്നുവേണ്ട, 'ഗുജറാത്ത് കലാപം' മതി; മാറ്റങ്ങളുമായി ഗുജറാത്തിലെ പുസ്തകങ്ങള്‍

എന്‍സിഇആര്‍ടിയാണ് 'സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം' എന്ന പാഠത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്
'ഗുജറാത്ത് മുസ്ലീം വിരുദ്ധ കലാപം' എന്നുവേണ്ട, 'ഗുജറാത്ത് കലാപം' മതി; മാറ്റങ്ങളുമായി ഗുജറാത്തിലെ പുസ്തകങ്ങള്‍

ന്യൂഡല്‍ഹി; 2002 ല്‍ നടന്ന ഗുജറാത്ത് മുസ്ലീം വിരുദ്ധ കലാപത്തെ ഗുജറാത്തിലെ കുട്ടികള്‍ ഇനി പഠിക്കുക ഗുജറാത്ത് കാലാപം എന്ന പേരില്‍. പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിലാണ് മുസ്ലീം വിരുദ്ധ കലാപത്തെ ഗുജറാത്ത് കലാപമാക്കി മാറ്റി എഴുതിയത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിങ്ങാണ് (എന്‍സിഇആര്‍ടി) 'സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം' എന്ന പാഠത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്.

പാഠത്തിന്റെ ഉപശീര്‍ഷകത്തിലാണ് ഗുജറാത്ത് കലാപം എന്നാക്കിയത്. ഇത് കൂടാതെ ആദ്യ വരിയിലെ മുസ്ലീം എന്ന വാക്ക് നീക്കം ചെയ്തിട്ടുണ്ട്. '2002 ഫെബ്രുവരി മാര്‍ച്ചില്‍ ഗുജറാത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു' എന്ന വരി '2002 ഫെബ്രുവരി മാര്‍ച്ചില്‍ ഗുജറാത്തില്‍ വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു' എന്നാക്കി മാറ്റി. 

2007ല്‍ യുപിഎ സര്‍ക്കാറിന്റെ കാലത്ത് പുറത്തിറക്കിയ പ്ലസ് ടു പുസ്തകത്തിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. 'ഗുജറാത്ത് കലാപം' എന്ന ശീര്‍ഷകത്തിനു കീഴില്‍ ഗോദ്രയിലെ തീവണ്ടി കത്തി 57 കര്‍സേവകര്‍ മരിച്ച സംഭവത്തിനു പിന്നില്‍ മുസ്ലീങ്ങളാണെന്ന് സംശയിച്ച് മുസ്ലീങ്ങള്‍ക്കെതിരെ ഒരു മാസത്തോളം നീണ്ടുനിന്ന വ്യാപക ആക്രമണങ്ങള്‍ നടന്നതായി പറയുന്നു.

എന്നാല്‍ ഇത് ചെറിയ തിരുത്തു മാത്രമാണെന്നാണ് എന്‍സിഇആര്‍ടി പറയുന്നത്. എല്ലാ പുതിയ പതിപ്പുകളിലും പുതിയ സംഭവവികാസങ്ങള്‍ മാനിച്ച് മാറ്റങ്ങള്‍ വരുത്താറുണ്ടെന്നാണ് അവര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com