ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാനതീയതി മാര്‍ച്ച് 31-ല്‍നിന്ന് ജൂണ്‍ 30-ലേക്ക് നീട്ടിയതായി കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് അറിയിച്ചു.
വിവിധ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടാന്‍ അടുത്തിടെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
നാലാം തവണയാണ് പാന്‍ നമ്പറും ആധാറും ബന്ധിപ്പിക്കാനുള്ള തീയതി നീട്ടുന്നത്. 33 കോടി പാന്‍കാര്‍ഡ് ഉടമകളാണ് രാജ്യത്തുള്ളത്. ഇതില്‍ 16.65 കോടിപ്പേര്‍ മാര്‍ച്ച് അഞ്ചുവരെ പാന്‍കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ