കേംബ്രിഡ്ജ് അനലറ്റിക്ക ഓഫീസില്‍ കോണ്‍ഗ്രസ് ചിഹ്നം; ഫോട്ടോഷോപ്പല്ല, ബിബിസി ഡോക്യുമെന്ററി ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു

ബിബിസി ഡോക്യുമെന്ററിയില്‍ നിന്നായിരുന്നു കേബബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫീസിലെ കോണ്‍ഗ്രസ് ചിഹ്നത്തിന്റെ ദൃശ്യം ലഭിക്കുന്നത്
കേംബ്രിഡ്ജ് അനലറ്റിക്ക ഓഫീസില്‍ കോണ്‍ഗ്രസ് ചിഹ്നം; ഫോട്ടോഷോപ്പല്ല, ബിബിസി ഡോക്യുമെന്ററി ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു

കേംബ്രിഡ്ജ് അനലിറ്റക്കയുടെ ഓഫിസില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി അടയാളം ആലേഖനം ചെയ്തിരിക്കുന്ന പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കേംബ്രിഡ്ജ് അനലറ്റിക്കയുടെ സഹകരിച്ചിട്ടില്ലെന്ന വാദം ആവര്‍ത്തിച്ച കോണ്‍ഗ്രസ് പുറത്തുവന്ന പോസ്റ്ററിന്റെ ആധികാരികതയായിരുന്നു ചോദ്യം ചെയ്തത്. 

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സിഇഒ അലക്‌സാണ്ടര്‍ നിക്‌സിന്റെ ലണ്ടന്‍ ഓഫീസിലെ ചുവരിലായി കണ്ടെത്തിയ കോണ്‍ഗ്രസിന്റെ കൈപ്പത്തിന്റെ ചിഹ്നം ഫോട്ടോഷോപ്പ് അല്ലെന്നാണ് ടെക് മാധ്യമപ്രവര്‍ത്തകനായ ജാമി ബാര്‍ട്‌ലെറ്റ് പറയുന്നത്. സീക്രറ്റ്‌സ് ഓഫ് സിലികണ്‍ വാലി എന്ന ആശയത്തില്‍ ജാമി ചെയ്ത ബിബിസി ഡോക്യുമെന്ററിയില്‍ നിന്നായിരുന്നു കേബബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫീസിലെ കോണ്‍ഗ്രസ് ചിഹ്നത്തിന്റെ ദൃശ്യം ലഭിക്കുന്നത്. 

കേംബ്രിഡ്ജ് അനലറ്റിക്ക കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചു എന്നത് ഇന്ത്യയിലെ മാധ്യമങ്ങള്‍ വലിയ രീതിയില്‍ ആഘോഷിക്കുന്നുണ്ട്. വൈറലായിരിക്കുന്ന ആ പോസ്റ്റര്‍ ഫോട്ടോഷോപ്പ് അല്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും. ആ റൂമില്‍ ഞാനുണ്ടായിരുന്നു എന്നും ജാമി പറയുന്നു. 

2010ലെ തെരഞ്ഞെടുപ്പില്‍ ജെഡിയു കേംബ്രിഡ്ജ് അനലിറ്റക്കയുമായി സഹകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അനലിറ്റക്കയില്‍ നിന്നും പുറത്തുപോയ മുന്‍ ജീവനക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിന് വേണ്ടിയും കേംബ്രിഡ്ജ് അനലറ്റിക്ക പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം യുകെ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നിലും പറഞ്ഞിരുന്നു. 

ഫേസ്ബുക്കിന്റെ വലിയ മാര്‍ക്കറ്റുകളില്‍ ഒന്ന് ഇന്ത്യയാണ്. രാഷ്ട്രീയ സാഹചര്യങ്ങള്‍ മുതലെടുത്ത് ഇവിടെ ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്ന് യുകെ ലേബര്‍ എംപി പോള്‍ ഫെറെലി പറയുന്നു. ഇന്ത്യയില്‍ ഓഫീസുള്ള കേംബ്രിഡ്ജ് അനലറ്റിക ഇവിടെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com