തന്റെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ നഖം പിഴുതെടുക്കുമെന്ന് ബിപ്ലവ് കുമാര്‍ ദേബ്

ത്രിപുര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ നഖം പിഴുതെടുക്കുമെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് 
തന്റെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ നഖം പിഴുതെടുക്കുമെന്ന് ബിപ്ലവ് കുമാര്‍ ദേബ്

അഗര്‍ത്തല: വീണ്ടും വിവാദപരാമര്‍ശവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. ത്രിപുര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ നഖം പിഴുതെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസങ്ങളില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ അദ്ദേഹത്തിന്റെ വീഡിയോ ആണ് പുറത്തുവന്നത്. പച്ചക്കറി കച്ചവടക്കാരനെ ഉദാഹരണമാക്കിയാണ് ബിപ്ലവിന്റെ പ്രസംഗം. പച്ചക്കറി വാങ്ങാനെത്തുന്നവര്‍ അവരുടെ നഖം കൊണ്ട് പച്ചക്കറിയില്‍ കോറിവരയ്ക്കുമ്പോള്‍ അവ കേടാവുന്നു. സമാനമായ നിലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്നോട്ട് പോകാനാവില്ല. അത്തരം ആളുകളുടെ നഖം പിഴുതെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിപ്ലവ് കുമാറിന്റെ മണ്ടത്തരങ്ങള്‍ അതിര് കടന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. മേയ് രണ്ടിന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും മോദിയുടെയും മുന്നില്‍ ഹാജരാകണമെന്ന് ബിപ്ലവിനോട് ആവശ്യപ്പെട്ടതായി മുതിര്‍ന്ന ബി.ജെ.പി നേതാവ് വ്യക്തമാക്കിയിരുന്നു. 

മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്നതില്‍ തുടങ്ങി സിവില്‍ സര്‍വീസ് വരെ എത്തിനില്‍ക്കുന്നു അദ്ദേഹത്തിന്റെ പ്രസ്താവനകള്‍. എന്നാല്‍ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്ക് പുറകേ പോകേണ്ടെന്നും പാന്‍ ഷോപ്പ് നടത്തിയോ പശുവിനെ വളര്‍ത്തിയോ ജീവിക്കണമെന്ന ബിപ്ലവിന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com