കൊല്ലപ്പെട്ട ഷൈല്‍ ബാല
കൊല്ലപ്പെട്ട ഷൈല്‍ ബാല

അനധികൃത നിര്‍മാണം പൊളിച്ചുനീക്കാന്‍ എത്തിയ ഉദ്യോഗസ്ഥയെ ഹോട്ടലുടമ വെടിവെച്ചുകൊന്നു

ഇയാളെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്

ഷിംല; സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം അനധികൃത നിര്‍മാണം പൊളിച്ചു നീക്കാനെത്തിയ ഉദ്യോഗസ്ഥയെ ഹോട്ടല്‍ ഉടമ വെടിവെച്ചു കൊന്നു. ഹിമാചല്‍ പ്രദേശിലെ കസൗലിലാണ് സംഭവമുണ്ടായത്. അസിസ്റ്റന്റ് പ്ലാനറായ ഷൈല്‍ ബാലയാണ് മരിച്ചത്. മറ്റൊരു ഉദ്യോഗസ്ഥന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. 

നാരായണി ഗസ്റ്റ് ഹൗസ് എന്ന സ്ഥാപനത്തിന്റെ ഉടമ വിജയ് കുമാറാണ് കൊല നടത്തിയത്. ഇയാളുടെ കെട്ടിടത്തിന്റെ ഒരു ഭാഗം അനധികൃതമായി നിര്‍മിച്ചതാണ്. ഇത് പൊളിക്കാനായി എത്തിയ പബ്ലിക് ഡിപ്പാര്‍ട്ട്‌മെന്റ് സംഘത്തിന് നേരെ വിജയ് മൂന്ന് റൗണ്ട് വെടി വെക്കുകയായിരുന്നു. സംഭവത്തിന് ശേഷം അടുത്തുള്ള കാട്ടിലേക്ക് വിജയ് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്. 

സോളന്‍ ജില്ലയിലെ 13 ഹോട്ടലുകള്‍ അനധികൃതമായി നിര്‍മിച്ചവയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പബ്ലിക് ഡിപ്പാര്‍ട്ട്‌മെന്റ് സംഘങ്ങള്‍ രൂപവല്‍ക്കരിച്ചത്. ഇതില്‍ ഒന്നിന്റെ മേധാവിയായിരുന്നു ഷൈല്‍ ബാല.

അനധികൃത നിര്‍മാണം പൊളിക്കുന്നതിനായി നാരായണി ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴേക്കും വിജയ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. പിന്നീട് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും ഉദ്യോഗസ്ഥയ്ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയേറ്റ ഷൈല്‍ ബാല സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com