നേപ്പാളി വാദ്യോപകരണം മീട്ടി മോദി ജനക്പുര്‍ ക്ഷേത്രത്തില്‍ (വിഡിയോ)

നേപ്പാളി വാദ്യോപകരണം മീട്ടി മോദി ജനക്പുര്‍ ക്ഷേത്രത്തില്‍ (വിഡിയോ)
നേപ്പാളി വാദ്യോപകരണം മീട്ടി മോദി ജനക്പുര്‍ ക്ഷേത്രത്തില്‍ (വിഡിയോ)

ജനക്പുര്‍: കര്‍ണാടകയില്‍ ചൂടേറിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പിന്നാലെ ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളില്‍. നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലിയുടെ നേതൃത്വത്തില്‍ വന്‍ വരവേല്‍പ്പാണ് മോദിക്കു ലഭിച്ചത്.

വിമാനത്താവളത്തില്‍നിന്ന് നേരെ ജനക്പുരിലെ ക്ഷേത്രത്തിലേക്കാണ് നരേന്ദ്ര മോദി പോയത്. വിഖ്യാതമായ റാം ജനക് ക്ഷേത്രത്തിലെത്തിയ മോദി വാദ്യകലാകാരന്മാര്‍ക്കൊപ്പം നേപ്പാളി സംഗീതോപകരണം കൈയിലെടുത്തത് കൗതുകമുണര്‍ത്തി. അല്‍പ്പനേരം വാദ്യോപകരണം മീട്ടിയതിനു ശേഷമാണ് മോദി മടങ്ങിയത്.  

ക്ഷേത്രത്തിലെ പ്രാര്‍ഥനയ്ക്കു ശേഷം പ്രധാനമന്ത്രി ജനക്പുര്‍-അയോധ്യ ബസ് സര്‍വീസ് ഉദ്ഘാടനംചെയ്തു. ജനക്പുര്‍ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനക മഹാരാജാവിനും മാതാ ജാനകിക്കും ആദരമര്‍പ്പിക്കാനാണ് താന്‍ ഇവിടെയെത്തിയത്. 

തീര്‍ഥാടനം മുഖേനയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യന്‍ ടൂറിസം വകുപ്പ് വിഭാവനം ചെയ്യുന്ന പദ്ധതിയായ രാമായണ സര്‍ക്യൂട്ടിന്റെ ഭാഗമാണ് പുതിയ ബസ് സര്‍വീസ്. ജനക്പുരിനെയും അയോധ്യയെയും ബന്ധിപ്പിക്കുന്ന പുതിയ ബസ് സര്‍വീസിന്റെ ഉദ്ഘാടനം ചരിത്രനിമിഷമാണെന്ന് മോദി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com