ബാഗേപ്പള്ളി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബാഗേപ്പള്ളിയില്‍ നടന്ന ശക്തമായ പോരാട്ടത്തില്‍ ബിജെപിയേയും പിന്നിലാക്കി സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീരാമ റെഡ്ഡി രണ്ടാം സ്ഥാനത്തെത്തി. ഇവിടെ ബിജെപി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
2,364 വോട്ട് മാത്രമാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. 7,844 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ്എന്‍ സുബ്ബറെഡ്ഡി ജയിച്ചത്. തൊട്ടുപിറകിലായി സിപിഎം സംസ്ഥാന സെക്രട്ടറി ജിവി ശ്രീറാം റെഡ്ഡി രണ്ടാം സ്ഥാനവും ഉറപ്പിച്ചു. 41,413 വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും 33,569 വോട്ട് സിപിഎം സ്ഥാനാര്‍ത്ഥിക്കും കിട്ടി. 22,231 സീറ്റ് നേടി ജെഡിഎസിന്റെ ഡോ.സിആര്‍ മനോഹറാണ് മൂന്നാം സ്ഥാനത്ത്.
നേരത്തെ മൂന്ന് തവണ സിപിഎം സ്ഥാനാര്‍ത്ഥികള്‍ ഇവിടെ നിന്ന് ജയിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. 1983ല്‍ എവി അപ്പ സ്വാമി, 1994ലും 2004ലും ശ്രീരാമ റെഡ്ഡി എന്നിവരായിരുന്നു ജയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ