ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി കുതിപ്പ് തുടരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി ബിഎസ്പി നേതാവ് മായാവതി. പ്രവചനങ്ങളെ ശരിവെച്ച് തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി മാറുന്ന ജെഡിഎസിനോട് ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ മായാവതി ആവശ്യപ്പെട്ടു.
കര്‍ണാടകയില്‍ ജെഡിഎസുമായി സഖ്യമുണ്ടാക്കിയാണ് ബിഎസ്പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസുമായി ധാരണയിലെത്തി സര്‍ക്കാര്‍ രൂപികരിക്കാന്‍ ജെഡിഎസ് തയ്യാറാകണമെന്ന സൂചനയാണ് മായാവതി പരോക്ഷമായി നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ