ബെംഗലൂരു: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറാണ് ഇപ്പോള്‍ ദേശീയരാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം. ബിജെപിക്ക് ചാക്കിട്ടുപിടിക്കാന്‍ കഴിയാത്ത വിധം സ്വന്തം പാര്‍ട്ടി എംഎല്‍എമാരെ സംരക്ഷിച്ചു നിര്‍ത്തിയ ഈ അതിധനികനായ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് മുന്നില്‍ രാഷ്ട്രീയത്തിലെ ചാണക്യന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമിത് ഷായ്ക്ക് വരെ മുട്ടുമടക്കേണ്ടിവന്നു. 'ദൈവം തനിക്ക് തന്ന കാന്തിക വ്യക്തിത്വം' കൊണ്ടാണ് എംഎല്‍എമാരെ സംരക്ഷിച്ചു നിര്‍ത്താനായത് എന്നാണ് ശിവകുമാറിന്റെ ഈ വിഷയത്തോടുള്ള തമാശ കലര്‍ന്ന പ്രതികരണം. എന്‍ഡി ടിവിയോടായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്.
ബിജെപി പാളയത്തിലേക്ക് പോകുമെന്ന് ഉറപ്പിച്ച രണ്ടു എംഎല്‍എമാരെ താമസിച്ചിരുന്ന ഹോട്ടലിലെത്തി വിപ്പ് പോക്കറ്റില്‍ വെച്ചുകൊടുക്കുന്ന ശിവകുമാറിന്റെ വീഡിയോ വൈറലായിരുന്നു. ഇതിനെപ്പറ്റിയായിരുന്നു ചോദ്യം.
ചില എംഎല്‍എമാരെ എന്റെ ബിജെപി സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയെന്ന് വിചാരിച്ചു. എന്റെ സോഴ്സുകള്‍ ഉപയോഗിച്ച് ഞാന്‍ അവരുമായി ബന്ധപ്പെട്ടു-അദ്ദേഹം പറഞ്ഞു. ബിജെപിയാണോ അവരെ മാറ്റിപാര്‍പ്പിച്ചത് എന്ന ചോദ്യത്തിന് അതില്‍ ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ല എന്നായിരുന്നു മറുപടി. അവര്‍ രാഷ്ട്രീയം കളിച്ചു, ഞങ്ങളും ചില രാഷ്ട്രീയം കളിച്ചു-ശിവകുമാര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ