കര്‍ണാടകയില്‍ തലവേദന ഒഴിയുന്നില്ല;  മുസ്ലീം ഉപമുഖ്യമന്ത്രി വേണമെന്ന് മുസ്ലീം സംഘടനകള്‍

ഏഴ് തവണ കോണ്‍ഗ്രസ് എംഎല്‍എയായി തെരഞ്ഞടുക്കപ്പെട്ട  റോഷന്‍ ബെയ്ഗിനെ ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് മുസ്ലീം സംഘടനകളുടെ ആവശ്യം
കര്‍ണാടകയില്‍ തലവേദന ഒഴിയുന്നില്ല;  മുസ്ലീം ഉപമുഖ്യമന്ത്രി വേണമെന്ന് മുസ്ലീം സംഘടനകള്‍

ബംഗളൂരൂ: കര്‍ണാടകയില്‍ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം വിഭാഗങ്ങള്‍ക്ക് വേണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകള്‍. ഏഴ് തവണ കോണ്‍ഗ്രസ് എംഎല്‍എയായി തെരഞ്ഞടുക്കപ്പെട്ട  റോഷന്‍ ബെയ്ഗിനെ ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം

ഉപമുഖ്യമന്ത്രി സ്ഥാനത്തിനു പുറമേ സ്പീക്കര്‍ പദവിയും കോണ്‍ഗ്രസിന് നല്‍കാന്‍ ധാരണയായിരുന്നു.  യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തി ഉപമുഖ്യമന്ത്രി, സ്പീക്കര്‍ തുടങ്ങിയവരെ രാഹുല്‍ തീരുമാനിക്കും. മന്ത്രിമാരുടെ എണ്ണം, ഉപമുഖ്യമന്ത്രി പദം എന്നിവ സംബന്ധിച്ചു പ്രാഥമിക ചര്‍ച്ച നടത്തിയ ഇരുകക്ഷികളും ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ബെംഗളൂരുവില്‍ ചേരുന്ന സഖ്യകക്ഷി യോഗത്തിനു വിടുകയായിരുന്നു.

അതേസമയം, ലിംഗായത്ത് വിഭാഗത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമുദായ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് കൈമാറിയിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം പി.സി.സി അധ്യക്ഷന്‍ ജി. പരമേശ്വരയ്യക്ക് നല്‍കാനാണ് തത്വത്തില്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു   ലിംഗായത്തുകളുടെ നീക്കം. കോണ്‍ഗ്രസിലും ജെ.ഡി.എസിലുമായി ലിംഗായത്ത് വിഭാഗക്കാരായ 20 എം.എല്‍.എമാരുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com